അഞ്ചു വര്‍ഷത്തിനു ശേഷം ആരാധകരെ കണ്ട് ഇളയദളപതി വിജയ്

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടനാണ് വിജയ്. താരത്തിനെ ഒരു നോക്ക് കാണാനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ ആരാധകരെ കാണാനായി നേരിട്ട് എത്തിയിരിക്കുകയാണ് താരം. തന്റെ ഫാന്‍സ് അസോസിയേഷനായ ദളപതി വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളെ കാണാനാണ് താരം എത്തിയത്. അഞ്ചു വര്‍ഷത്തിന് ശേഷമാണ് താരം തന്റെ ആരാധകരെ കാണുന്നത്.
ഇന്നലെ ചെന്നൈയിലെ പനൈയൂരിലെ ഓഫിസിലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ച നടത്തിയത്. കുടുംബങ്ങളെ നന്നായി നോക്കണമെന്നും വരുമാനത്തിന്റെ ഒന്നോ രണ്ടോ ശതമാനം സമൂഹത്തില്‍ നല്ലതു ചെയ്യാനായി മാറ്റിവെക്കണമെന്നും വിജയ് ആരാധകരോട് പറഞ്ഞു. രജനീകാന്ത് സ്‌റ്റൈലില്‍ ഫ്ളൈയിങ് കിസ് നല്‍കിക്കൊണ്ട് എത്തിയ വിജയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് താരം ചടങ്ങിന് എത്തിയത്. ആവേശത്തോടെയാണ് ആരാധകര്‍ സൂപ്പര്‍താരത്തെ സ്വീകരിച്ചത്. ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും താരം മറന്നില്ല.നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിലാണ് വിജയ് അവസാനമായി എത്തിയത്. എന്നാല്‍ ചിത്രത്തിന് അത്ര നല്ല അഭിപ്രായമല്ല കേട്ടത്. വരിസ് ആണ് പുതിയ ചിത്രം. അതിനു ശേഷം ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രത്തിലാകും താരം അഭിനയിക്കുക.