‘രഞ്ജിത്തിന്റെ സിനിമ മുത്തുച്ചിപ്പി പോലെ’; അത്രയും മോശപ്പെട്ടവനല്ല താനെന്ന് വിനായകന്‍
സംവിധായകൻ രഞ്ജിത്തിന്റെ ലീല എന്ന സിനിമയെ വിമർശിച്ച് നടൻ വിനായകൻ. ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ പരിഹസിക്കുന്നു. താൻ രഞ്ജിത്തിനെയൊക്കെ നേരത്തെ തന്നെ തുടച്ചുകളഞ്ഞതാണെന്നും നടൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ലീല എന്ന സിനിമ കണ്ടിട്ടുണ്ടോ? അതും മുത്തുച്ചിപ്പിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? ഒരു ആനയുടെ പുറത്ത് കിടത്തി സ്ത്രീയെ ഭോഗിക്കുന്ന രംഗം സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്? അത്രയും മോശപ്പെട്ടവനല്ല വിനായകൻ. ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്?’, വിനായകൻ ചോദിച്ചു.
സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റായ വാര്‍ത്തകളെക്കുറിച്ചും നടൻ മനസ് തുറന്നു. താൻ മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയല്ലെന്നും തന്റെ വിദ്യാഭ്യാസം പത്താം ക്ലാസ് മാത്രമാണ് എന്നും വിനായകൻ വ്യക്തമാക്കി. ‘ഞാൻ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. അങ്ങനെ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. പത്താം ക്ലാസില്‍ പരാജയപ്പെട്ട ഞാൻ എങ്ങനെ സര്‍ക്കാര്‍ പരീക്ഷകള്‍ എഴുതി വിജയിക്കാനാണ്’- വിനായകൻ ചോദിക്കുന്നു.