ജന നായകന്‍ ലീക്കായതില്‍ വിജയ്ക്ക് പിന്തുണയുമായി നടന്‍ വിശാല്‍
ജന നായകന്‍ ലീക്കായതില്‍ വിജയ്ക്ക് പിന്തുണയുമായി നടന്‍ വിശാല്‍. റിലീസ് വൈകുന്ന ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ലീക്കായത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള, ഏതാണ്ട് മുഴുവന്‍ സിനിമ തന്നെ ലീക്കായിട്ടുണ്ട്. സംഭവത്തില്‍ തമിഴ് സിനിമയില്‍ നിന്നും വലിയ പ്രതിഷേധങ്ങളൊന്നും ഉയരാതിരിക്കുമ്പോഴും പിന്തുണയുമായി എത്തുകയാണ് വിശാല്‍.നേരത്തെ നടന്‍ ശിവകാര്‍ത്തികേയന്‍ വിജയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. പിന്നാലെയാണ് വിശാലിന്റെ പ്രതികരണം. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതാകും നല്ലതെന്നാണ് വിശാല്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:'പ്രിയപ്പെട്ട വിജയ്, നിങ്ങളുടെ സിനിമയായ ജനനായകന്റെ ലീക്ക് ആയ വിഡിയോ കാണുന്നത് ഹൃദയഭേദകമാണ്. ഒരുപാട് പേരുടെ അധ്വാനവും ആത്മസമര്‍പ്പണവും ജോലിയും പാഴായി പോയത് കാണുമ്പോള്‍ വിഷമമുണ്ട്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിങ്ങളുടെ ആരാധകനെന്ന നിലയില്‍ നിങ്ങളുടെ ഓരോ സിനിമയും തീയേറ്ററില്‍ ആസ്വദിച്ച് കാണുകയും എന്റെ പ്രിയപ്പെട്ട നായകനേയും നടനേയും പെര്‍ഫോര്‍മറേയും വിസിലടിച്ച് ആഘോഷിക്കുകയും ചെയ്യുന്നു.
ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടേയും സാറ്റലൈറ്റിലൂടേയും റിലീസ് ചെയ്താലും, വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ആണെങ്കിലും അങ്ങനെ തന്നെ ആഘോഷിക്കണമെന്നാണ് ആഗ്രഹം. സ്വന്തം വീട്ടിലിരുന്നാകും ഞങ്ങളുടെ നടന് വേണ്ടി വിസിലടിക്കുക എന്നത് മാത്രമാണ് വ്യത്യാസം. എനിക്കറിയാം നിര്‍മാണ കമ്പനിയെ സംബന്ധിച്ച് വളരെ നിര്‍ണായകവും സാമ്പത്തികമായി കഠിനവുമായൊരു തീരുമാനമാണിതെന്ന്. പക്ഷെ ഒരു ആരാധകനെന്ന നിലയില്‍ പറയണമെന്ന് തോന്നി. ഉടന്‍ തന്നെ ചിത്രം തിയേറ്ററുകളിലെത്തട്ടെ എന്ന് പ്രതീക്ഷിക്കുന്നു. എനിക്കിത് അത്ര വലിയ വിവാദമാണെന്ന് തോന്നുന്നില്ല. പക്ഷെ, ബഹുമാനപ്പെട്ട സെന്‍സര്‍ ബോര്‍ഡിന് അവരൂടേതായ കാരണങ്ങളുണ്ടാകും. നിങ്ങളുടെ സിനിമ ഉടനെ തന്നെ, നിയമപരമായി തന്നെ കാണാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
