നടി അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ച് താരം
നടി അഞ്ജു കുര്യന്‍ വിവാഹിതയാകുന്നു. റോഷന്‍ ആണ് വരന്‍. വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ് അഞ്ജു. മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്‍.
മോഡലിങിലൂടെയാണ് സിനിമയിലെത്തുന്നത്. ”എന്റെ എന്നന്നേക്കുമിനെ നിന്നില്‍ കണ്ടെത്തിയിരിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച അനുഗ്രഹത്തിന് ദൈവത്തോട് നന്ദി പറയുന്നു. പൊട്ടിച്ചിരിയും പ്രണയവും നിറഞ്ഞ ഈ യാത്ര ഒരു അത്ഭുതം തന്നെയായിരുന്നു” എന്നാണ് കല്യാണ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അഞ്ജു കുര്യന്‍ കുറിച്ചു.
മലയാളത്തിന് പുറമെ തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് അഞ്ജു കുര്യന്‍. 2013ല്‍ നിവിന്‍ പോളി നായകനായ നേരത്തിലൂടെയാണ് അഞ്ജു കുര്യന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, പ്രേമം, ഞാന്‍ പ്രകാശന്‍, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയല്‍, മേപ്പടിയാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.