മരണകാരണം പ്രണയനൈരാശ്യം,വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു നടി ദീപയുടെ ആത്മഹത്യാക്കുറിപ്പ്

  1. Home
  2. Entertainment

മരണകാരണം പ്രണയനൈരാശ്യം,വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു നടി ദീപയുടെ ആത്മഹത്യാക്കുറിപ്പ്

deepa



പ്രമുഖ തമിഴ് നടി ദീപയെ ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നതായി പൊലീസ്. 29കാരിയായ ദീപയുടെ ഫ്‌ലാറ്റില്‍ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മരിക്കുന്നതിനു തലേദിവസം ഒരു ഓട്ടോറിക്ഷയിലാണ് ദീപ ഫ്‌ലാറ്റിലെത്തിയത്.

പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിച്ച് ദീപ എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചിരുന്നു. മാതാപിതാക്കള്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ദീപ മാനസികസമ്മര്‍ദത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദീപയെ ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്‌ലാറ്റിലാണ് ഞായറാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോളിന്‍ ജെസീക്ക എന്നാണ് യഥാര്‍ഥ പേര്.