അനുവാദം ഇല്ലാതെ ഫോട്ടോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് നടി രേഖ; ‘ഭാഗ്യവാൻ’ എന്ന് ആരാധകർ

തന്റെ അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തയാളുടെ മുഖത്തടിച്ച് ബോളിവുഡ് നടി രേഖ. ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ വേളയിലാണ് സംഭവം. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്‌ക്കൊപ്പം പോസ് ചെയ്യുന്നതിനിടെ ഒരാൾ അരികിലെത്തുകയായിരുന്നു.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഭയാനിയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഞെടിയിടയിൽ ദൃശ്യങ്ങൾ വൈറലായി. നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റ് ചെയ്തിരിക്കുന്നത്. അടി ലഭിച്ചയാൾ ഭാഗ്യവാനാണെന്നും രേഖജിയുടെ സ്പർശമനമേറ്റയാൾ ഭാഗ്യം ചെയ്തവനാണ് എന്ന് തുടങ്ങി കമന്റുകളുടെ പെരുമഴയാണ്.
അതിസുന്ദരിയായണ് 65-കാരി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. സിൽക്കിൽ വെള്ളി നിറത്തിലുള്ള കുർത്ത-ചുരിദാറിന് മുകളിൽ സാരി പോലെ ചുറ്റിപ്പിടിച്ച ഒരു ദുപ്പട്ടയോടൊപ്പം സ്വർണ്ണവും വെള്ളയും ചേർന്നുള്ള ദുപ്പട്ട കോമ്പിനേഷൻ വസ്ത്രമാണ് ദിവ ധരിച്ചിരുന്നത്. പൊട്ട്ലി ബാഗിനൊപ്പം ഗജ്റയും ഗോൾഡൻ ബീജ് വെഡ്ജുകളും അവർ ധരിച്ചിരുന്നു.