ഗർഭിണിയായിരുന്നു, അന്ന് നിറവയർ മറയ്ക്കാൻ ഞാനവതരിപ്പിച്ച കഥാപാത്രത്തെ വീൽചെയറിലാക്കി: സീമ

  1. Home
  2. Entertainment

ഗർഭിണിയായിരുന്നു, അന്ന് നിറവയർ മറയ്ക്കാൻ ഞാനവതരിപ്പിച്ച കഥാപാത്രത്തെ വീൽചെയറിലാക്കി: സീമ

seema


മലയാളസിനിമയിലെ നിത്യഹരിത നായികമാരിൽ ഒരാളാണ് സീമ. സംവിധായകൻ ഐ.വി. ശശിയുമായുള്ള വിവാഹശേഷമാണ് അതിശക്തമായ കഥാപാത്രങ്ങളുമായി വെള്ളിത്തിര കീഴടക്കുന്നത്. സീമ എന്ന നടിയുടെ കരിയറിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നതു വിവാഹശേഷമാണ്. ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് സീമ പറഞ്ഞത് ഇങ്ങനെയാണ്:

' വിവാഹം കഴിഞ്ഞ് രണ്ടു നാളുകൾക്കുശേഷം ഞാനും ശശിയേട്ടനും വീണ്ടും സിനിമയുടെ തിരക്കുകളിലേക്കാണ് പോയത്. സിനിമയുടെ തിരക്ക്, ജീവിതത്തിൻറെ തിരക്ക് എന്നൊന്നും ഞങ്ങൾക്കില്ലായിരുന്നു. സിനിമ തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം. വിവാഹം കഴിഞ്ഞ് ആദ്യം ലഭിച്ച ശക്തമായ വേഷം അർച്ചന ടീച്ചറായിരുന്നു.

അഹിംസയിൽ അഭിനയിക്കുമ്പോൾ ഞാൻ ഒമ്പതുമാസം ഗർഭിണിയായിരുന്നു. എൻറെ നിറവയർ മറയ്ക്കാനാണ് ഞാനവതരിപ്പിച്ച കഥാപാത്രത്തെ വീൽചെയറിലാക്കിയത്. ആ സിനിമയിൽ ഏറെയും ക്ലോസപ്പ് ഷോട്ടുകളാണ്. മകൾ ജനിച്ച ശേഷമാണ് വാസുവേട്ടൻറെ (എം.ടി) കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആൾക്കൂട്ടത്തിൽ തനിയെയും അക്ഷരങ്ങളുമെല്ലാം എനിക്കേറെ പ്രിയപ്പെട്ട വേഷങ്ങളാണ്...'