ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

  1. Home
  2. Entertainment

ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

sarada


മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം പ്രശസ്ത നടി ശാരദയ്ക്ക് ലഭിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഈ പരമോന്നത ബഹുമതി 2026 ജനുവരി 25-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

ശ്രീകുമാരൻ തമ്പി അധ്യക്ഷനായ സമിതിയാണ് ഈ പുരസ്‌കാരത്തിന് അർഹയായ 32-ാമത്തെ വ്യക്തിയായി ശാരദയെ തിരഞ്ഞെടുത്തത്. മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ ശാരദ, മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പുതിയ മുഖം നൽകിയ അഭിനേത്രിയാണെന്ന് ജൂറി വിലയിരുത്തി.

ആന്ധ്രാ സ്വദേശിയായ ശാരദ 'ഇണപ്രാവുകൾ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മലയാളത്തിലേക്ക് ദേശീയ പുരസ്‌കാരങ്ങൾ എത്തിച്ച അവർ, 125-ഓളം മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയിൽ റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാള നടി കൂടിയാണ് ശാരദ.