വളരെ നല്ല മനുഷ്യനാണ് നസീർ സാർ, ആരോടും വഴക്കടിക്കില്ല..., പരാതിയുമില്ല: ഷീല
നസീർ സാറിനൊപ്പം എത്രയോ പടങ്ങൾ, എത്രയോ വർഷം അഭിനയിച്ചു. ഒരുപക്ഷെ എന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ചു കാണും. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ദാനധർമം ചെയ്യുന്നൊരു വ്യക്തിയാണ്. ആരു സഹായം ചോദിച്ചാലും ചെയ്ത് കൊടുക്കും.
ആ സഹായത്തെക്കുറിച്ചൊന്നും നമ്മൾ അറിയില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹം കൃത്യസമയത്ത് എത്തും. എത്ര വൈകിയാലും നിർമാതാക്കളോടോ സംവിധായകരോടോ മുഖം കറുപ്പിച്ച് ഒന്നും പറയില്ല. ഇന്നത്തെ പോലെ കാരവാനൊന്നുമല്ല. വെയിലത്ത് മണിക്കൂറുകളോളം ഇരിക്കും. എന്നാലും പരാതി പറയില്ല.
നസീർ സാറിന്റെ എനിക്ക് ഇഷ്ടപ്പെട്ട സ്വഭാവം എന്നത് അദ്ദേഹം ആരോടും ദേഷ്യപ്പെടില്ല, എല്ലാവരോടും നന്നായി പെരുമാറും എന്നതാണ്. അനിഷ്ടത്തോടെ ഒരാളോട് പോലും സംസാരിച്ചിട്ടില്ല- ഷീല പറഞ്ഞു.