സ്വന്തം സന്തോഷത്തിനാണ് പ്രാധാന്യം ശരീര സൗന്ദര്യത്തിനല്ല; ശ്രിയ ശരൺ

  1. Home
  2. Entertainment

സ്വന്തം സന്തോഷത്തിനാണ് പ്രാധാന്യം ശരീര സൗന്ദര്യത്തിനല്ല; ശ്രിയ ശരൺ

sreya


തെന്നിന്ത്യൻ സൂപ്പർ താരം ശ്രിയ ശരൺ സിനിമയിൽ വീണ്ടും സജീവമാകുകയാണ്. മലയാളത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും ശ്രിയ സജീവമായിരുന്നു. രജിനികാന്ത്, വിജയ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായും തിളങ്ങി. 

നാൽപ്പതാം വയസിലും ശരീര ഭംഗി കാത്തു സൂക്ഷിക്കുന്ന നടിയാണ് ശ്രിയ. ഇപ്പോഴിതാ ശരീര ഭംഗിക്കപ്പുറത്ത് താൻ സ്വന്തം സന്തോഷത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രിയ. കരിയറിലെ ആദ്യ പത്ത് വർഷം ഞാൻ എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമായിരുന്നു. എനിക്ക് അത്തരത്തിലുള്ള ശരീരം വേണമായിരുന്നു. ചെറുപ്പക്കാരിയായ ഞാൻ കൂളാവാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ പിന്നീട് ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാനും ആളുകളെ അഭിനന്ദിക്കാനും പഠിച്ചു. 

ഗർഭകാലത്താണ് നമ്മുടെയടുത്ത് ബന്ധുക്കളും സുഹൃത്തുക്കളും വേണ്ടത്. മറ്റെല്ലാ സ്ത്രീകളെയും പോലെ എന്റെ ശരീരവും മാറാൻ തുടങ്ങി. മനുഷ്യശരീരം എത്ര അദ്ഭുതകരമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതു നിർത്തി. വർക്ക് ഔട്ടിലേക്കും യോഗയിലേക്കും ഡാൻസിലേക്കും തിരിച്ചു വന്നു. മറ്റൊരാളുടെ ശരീരം പോലെയാവാൻ വേണ്ടി ശ്രമിക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്ന പെൺകുട്ടികളോട് പറയാനുള്ളത് നിങ്ങൾ കണ്ണാടിയിൽ നോക്കി സ്വയം ഇഷ്ടമാണെന്ന് പറയാൻ കഴിയട്ടെ. മെച്ചപ്പെടുത്തുക, അതിന് വേണ്ടി വർക്ക് ചെയ്യുക എന്നതാണ്. നിങ്ങൾ നിങ്ങളായിത്തന്നെ ഇരിക്കുക. സന്തോഷമായിരിക്കുക.