'ആകാശംലോ ഒക താര' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

  1. Home
  2. Entertainment

'ആകാശംലോ ഒക താര' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

aot


ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശംലോ ഒക താര’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ്, ടിക്കറ്റ് ന്യൂ ഉൾപ്പെടെയുള്ള പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ഓൺലൈൻ വഴി ബുക്ക് ചെയ്യാം. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

‘ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്’ എന്ന ആശയം മുൻനിർത്തിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ നൽകുന്ന സൂചനകൾ പ്രകാരം, സ്വന്തം ജീവിതത്തിന് സമൂഹം നിശ്ചയിച്ച അതിരുകൾ മറികടന്ന് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന കല്പനയുടെയും അവളുടെ യാത്രയിൽ പിന്തുണയുമായി എത്തുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്. പ്രണയവും പ്രതീക്ഷയും ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളും ചേർന്നൊരു വൈകാരിക യാത്രയാണ് സിനിമയിലൂടെ പവൻ സാദിനേനി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് കല്പനയെ അവതരിപ്പിക്കുന്നത്. നായികയായി സാത്വിക അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. തമിഴ് നടി ശ്രുതി ഹാസൻ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ജി.വി. പ്രകാശ് കുമാറാണ് സം​ഗീതം ഒരുക്കുന്നത്. രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവൻ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എക്സ്, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ - ശബരി