20 വർഷത്തിന് ശേഷം അല്ലു അർജുൻ ചിത്രം 'ഹാപ്പി' വീണ്ടും തിയേറ്ററിലേക്ക്

  1. Home
  2. Entertainment

20 വർഷത്തിന് ശേഷം അല്ലു അർജുൻ ചിത്രം 'ഹാപ്പി' വീണ്ടും തിയേറ്ററിലേക്ക്

image


തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്റെ കരിയറിലെ ആദ്യകാല ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'ഹാപ്പി' വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. 20 വർഷങ്ങൾക്ക് ശേഷം ചിത്രം ജൂൺ 12ന് റീ-റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.എ. കരുണാകരൻ സംവിധാനം ചെയ്ത ചിത്രം അന്നത്തെ കാലത്ത് കേരളത്തിൽ ഉൾപ്പെടെ വലിയ വിജയമായിരുന്നു. 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു .

4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്.ഗീത ആർട്‌സ് ബാനറിൽ അല്ലു അർവിന്ദ് നിർമ്മിച്ച ചിത്രത്തിന്റെ റീ-റിലീസ് രഥക് ആർട്‌സ് ബാനറിൽ ഖാദർ ഹസനാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.