ഭരതനാട്യ'ത്തിനും 'മോഹിനിയാട്ട'ത്തിനും ശേഷം 'രാസലീല' വരുന്നു
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത 'ഭരതനാട്യം' പരമ്പരയ്ക്ക് മൂന്നാം ഭാഗം വരുന്നു. രണ്ടാം ഭാഗമായ 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയേറ്ററുകളിൽ വൻ വിജയം നേടിയതിന് പിന്നാലെയാണ് പുതിയ ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യ ഭാഗം ഭരതനാട്യവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സും തോമസ് തിരുവല്ല ഫിലിംസും ചേർന്ന് ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും നിർമിക്കുന്ന പുതിയ ചിത്രത്തിന് 'ഭരതനാട്യം 3: രാസലീല' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഷെഫീഖ് വി.ബി. എഡിറ്റിംഗും ഇലക്ട്രോണിക് കിളി സംഗീത സംവിധാനവും നിർവഹിക്കും.ഛായാഗ്രഹണം ബസ്സു അജുവാണ്. വിഷ്ണു ആർ. പ്രദീപ് കോ-റൈറ്ററായി പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ റിലീസ് 2028-ലായിരിക്കും എന്നാണ് നിലവിലെ സൂചന.
