'സിനിമ കഴിഞ്ഞാല്‍ ഇഷ്ടം കൃഷി, വീടിനോടു ചേര്‍ന്ന് ഏകദേശം മുപ്പതിലധികം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിട്ടിച്ചുണ്ട്': ഹണി റോസ്

  1. Home
  2. Entertainment

'സിനിമ കഴിഞ്ഞാല്‍ ഇഷ്ടം കൃഷി, വീടിനോടു ചേര്‍ന്ന് ഏകദേശം മുപ്പതിലധികം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിട്ടിച്ചുണ്ട്': ഹണി റോസ്

HONEY ROSE


 

മലയാളികളുടെ ചുറുചുറുക്കുള്ള യുവ നായികയാണ് ഹണി റോസ്. ബിഗ് സ്‌ക്രീനില്‍ നമ്മെ ആവേശഭരിതരാക്കിയ നിരവധി ജനപ്രിയ സിനിമകളുടെ ഭാഗമായിരുന്നു ഹണി റോസ്. കഥാപാത്രങ്ങള്‍ക്കു വേണ്ടി എന്തെല്ലാം വിട്ടുവീഴ്ച ചെയ്യാനും താരം തയാറാണ്. സ്ഥിരമായി പൊതുപരിപാടികളില്‍ പങ്കെടുക്കാറുള്ള താരം അവിടത്തെ അപ്പീയറന്‍സ് കൊണ്ടു ശ്രദ്ധിക്കപ്പെടാറുണ്ട്. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ഹണി റോസ്. 

സിനിമ മാത്രമല്ല, കൃഷിയും താരത്തിനു പ്രിയപ്പെട്ടതാണ്. കൃഷി തനിക്കു ജീവനാണെന്നു താരം പറയുന്നു. വീടിനോടു ചേര്‍ന്ന് ഏകദേശം മുപ്പതിലധികം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിട്ടിച്ചുണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമല്ലാത്ത ചെടികള്‍ പോലും പലയിടങ്ങളില്‍ നിന്നായി കളക്ട് ചെയ്തിട്ടുണ്ട്. പുറത്തുനിന്നു ചെടികള്‍ കൊണ്ടുവരികയെന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരത്തിലുള്ള ചെടികളുടെ കളക്ഷനുള്ള ഒരുപാടുപേര്‍ കേരളത്തിലുണ്ട്. അവരെയൊക്കെ കണ്ടുപിടിച്ചു നല്ലയിനം തൈകള്‍ വാങ്ങാറുണ്ട്. അത്തിയുടെ പല വെറൈറ്റികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ബ്ലാക്‌ബെറിയില്‍ കായുണ്ടായപ്പോള്‍ അതിന്റെ ചിത്രങ്ങള്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു.

യാത്രകള്‍ക്കിയില്‍ കാണുന്ന ചെടികളൊക്കെ ശ്രദ്ധിക്കാറുണ്ട്. കൂട്ടുകാര്‍ക്കൊപ്പം പോകുമ്പോള്‍ വഴിയിലെവിടെയെങ്കിലും ഫ്‌ളവര്‍ നഴ്‌സറികള്‍ കണ്ടാല്‍ അവിടെയിറങ്ങി ചെടികള്‍ നോക്കാറുണ്ട്. ഫാമിങ് രീതികളൊക്കെ ഓണ്‍ലൈനില്‍ നോക്കി മനസിലാക്കും. വീട്ടിലുണ്ടെങ്കില്‍ ചെടികളുടെ പരിചരണം  ഞാന്‍ തന്നെയാണ് ചെയ്യുന്നത്. വീടിനു ചുറ്റും മുളകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവയിലൊക്കെ പലതരം പക്ഷികളുടെ കൂടുമുണ്ട്. വൈകുന്നേരങ്ങളില്‍ പക്ഷികളുടെ ശബ്ദം കേട്ടിരിക്കാന്‍ ഒരു പ്രത്യേക സുഖമാണ്.

അച്ഛനും അമ്മയും ചേര്‍ന്ന് ആയുര്‍വേദ പ്രോഡക്ടുകളുടെ ബിസിനസ് നടത്തുന്നുണ്ടായിരുന്നു. പിന്നീട് ഞാനും ബിസിനസിന്റെ ഭാഗമായി. രാമച്ചം കൊണ്ടുള്ള കിടക്ക, തൈലം, ബ്രഷ് എന്നീ പ്രോഡക്ടുകളുണ്ട്. രാമച്ചം കൊണ്ടു നിര്‍മിക്കുന്ന ആയുര്‍വേദിക് സ്‌ക്രബറിനാണു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ബിസിനസ് എന്നതിലുപരി സ്ത്രീകള്‍ക്കൊരു വരുമാനമാര്‍ഗം നല്‍കുക എന്നതാണു പ്രധാനം. സാധാരണ സ്ത്രീകള്‍ക്കൊരു വരുമാന മാര്‍ഗമാണിത്.