ദൃശ്യം 3 ഹിന്ദി കണ്ട് മോഹൻലാല്‍, 'ഈ യാത്രയ്‍ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു'

  1. Home
  2. Entertainment

ദൃശ്യം 3 ഹിന്ദി കണ്ട് മോഹൻലാല്‍, 'ഈ യാത്രയ്‍ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു'

mohanlal


 

ബോളിവുഡ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ദൃശ്യം 3(ദൃശ്യം ​ദ കൺക്ലൂഷൻ). മോഹന്‍ലാല്‍ നായകനായ മലയാളം ദൃശ്യം 3യുടെ റിലീസ് കഴിഞ്ഞ് നാലാം മാസങ്ങൾക്കിപ്പുറം റിലീസ് ചെയ്ത ​ഹിന്ദി പതിപ്പ് പ്രേക്ഷകരെ നിരാശരാക്കിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അഭിനയത്തിലും മേക്കിങ്ങിലും പുതുമ സൃഷ്ടിച്ച് കൊണ്ടാണ് ചിത്രം എത്തിയിരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ഏറ്റവും മികച്ച രീതിയിലുള്ള എൻഡിം​ഗ് ആണ് സിനിമയ്ക്ക് നൽകിരിയിരിക്കുന്നതെന്നും ഇവർ പറയുന്നു. ഇപ്പോഴിതാ ദൃശ്യം 3 കണ്ട് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മലയാളം ദൃശ്യത്തിലെ നായകൻ മോഹൻലാല്‍. ഞാൻ ദൃശ്യം, ദ കണ്‍ക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്‍ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു, അഭിഷേക് പഥക്, കുമാര്‍ മംഗത് പഥക്, അജയ് ദേവ്‍ഗണ്‍, ചിത്രത്തിന്റെ മറ്റ് എല്ലാ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. വളരെ നന്നായി ചെയ്‍തു എന്നാണ് മോഹൻലാല്‍ പറഞ്ഞിരിക്കുന്നത്.

പ്രമുഖ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് ആണ് നൽകിയിരിക്കുന്നത്. ഒപ്പം "ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ" എന്നും അദ്ദേഹം ദൃശ്യം 3യെ വിശേഷിപ്പിച്ചിട്ടുണ്ട്. 'പെർഫക്ട് മൂവി. മലയാളത്തെക്കാൾ അതി ​ഗംഭീരമായാണ് ഈ സിനിമ ഹിന്ദിയിൽ അവർ ഒരുക്കിയിരിക്കുന്നത്. ദൃശ്യം എന്ന പേര് പോലും ഏറ്റവും പെർഫെക്ട് ആയ ടൈറ്റിൽ ആണ് എന്ന് കൂടി തെളിയിക്കുന്ന സിനിമയാണ് ഇത്. ട്വിസ്റ്റ് എല്ലാം ഗംഭീരം. ഈ കഥ ആണ് ലാലേട്ടനെ വെച്ച് മലയാളത്തിൽ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ പടം ആയിരുന്നേനെ. ലാലേട്ടന്റെ ഗംഭീര പെർഫോമൻസും കാണാമായിരുന്നു', എന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെടുന്നു.