ഒടിടി റിലീസ് പ്രഖ്യാപിച്ച് ജയം രവി ചിത്രം 'അഖിലന്‍'

  1. Home
  2. Entertainment

ഒടിടി റിലീസ് പ്രഖ്യാപിച്ച് ജയം രവി ചിത്രം 'അഖിലന്‍'

അഖിലന്‍


ജയം രവി ചിത്രം 'അഗിലന്റെ ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 10ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. മാർച്ച് 31ന് ചിത്രം സീ ഫൈവിൽ അഗിലന്‍റെ സ്ട്രീമിങ് ആരംഭിക്കും.  ' അഖിലൻ ' നീണ്ട കാത്തിരിപ്പിനു ശേഷമാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം കാര്യമായ ചലനം ബോക്സ്ഓഫീസില്‍ സൃഷ്ടിച്ചില്ല.  

എൻ. കല്യാണ കൃഷ്ണനാണ് അഖിലന്‍റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ' ഭൂലോക ' മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്.കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

അഖിലനിലെ ദ്രോഗം എന്ന ഗാനവും ഇതിനിടെ പുറത്ത് വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. സാം സി എസ് ആണ് സംഗീതം, സാം, ശിവം എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകിന്റേതാണ് വരികൾ.