'വലുതായപ്പോൾ തുണി ഇഷ്ടമില്ലാതായി': വിമർശകന് മറുപടിയുമായി അഹാന

  1. Home
  2. Entertainment

'വലുതായപ്പോൾ തുണി ഇഷ്ടമില്ലാതായി': വിമർശകന് മറുപടിയുമായി അഹാന

ahaana


സമൂഹമാധ്യമത്തിലൂടെ മോശം കമന്റ് ചെയ്ത് അപമാനിക്കാൻ ശ്രമിച്ച ആൾക്ക് മറുപടിയുമായി അഹാന. ''വലുതായപ്പോൾ തുണി ഇഷ്ടം അല്ലാതായി'' എന്നായിരുന്നു വിമർശകന്റെ കമന്റ്. ഉടൻ തന്നെ എത്തി അഹാനയുടെ മറുപടി. ''അല്ല, നാട്ടുകാർ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോൾ'' എന്നായിരുന്നു അഹാന മറുപടി കൊടുത്തത്. പിന്നാലെ താരത്തിന് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്. ചിത്രത്തിന് ലഭിച്ച കമന്റും അതിന് താൻ നൽകിയ മറുപടിയും നടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഗോവയിൽ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് അഹാന. തന്റെ ഗോവൻ യാത്രയിൽ നിന്നുമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. പിന്നാലെ തന്റെ കളിക്കൂട്ടുകാരിയെക്കുറിച്ചും യാത്രയെക്കുറിച്ചുമൊക്കെ കുറിപ്പും എഴുതുകയുണ്ടായി. ഇതോടൊപ്പം തങ്ങളുടെ നിരവധി ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾക്കു താഴെയാണ് വിമർശന കമന്റുമായി ഒരാൾ എത്തിയത്. ഇതൊരു ഫേക്ക് അക്കൗണ്ടാണ്. ഫ്രീതിങ്കർ എന്നാണ് അക്കൗണ്ടിന്റെ പേര്. ഇതുപോലെയുള്ള ഫ്രീതിങ്കർമാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസരൂപേണ പറയുന്നുണ്ട്. 

നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈൻ ടോം ചാക്കോ നായകനായി  എത്തുന്ന 'അടി' സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയൻ ആണ്.