അവൾ എൻറെ മകളാണ്, എന്നോടൊപ്പം എല്ലായിടത്തും ഉണ്ടാവും; ഐശ്വര്യറായ്

  1. Home
  2. Entertainment

അവൾ എൻറെ മകളാണ്, എന്നോടൊപ്പം എല്ലായിടത്തും ഉണ്ടാവും; ഐശ്വര്യറായ്

Aishwarya Rai


ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഐശ്വര്യയ്‌ക്കൊപ്പം മകൾ ആരാധ്യയും ഉണ്ടാകാറുണ്ട്. അബുദാബിയിൽ കഴിഞ്ഞ ദിവസം നടന്ന ഇൻറർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ചടങ്ങിനും മകൾ ഒപ്പമുണ്ടായിരുന്നു. ചടങ്ങിലെ ഐശ്വര്യയുടെ ലുക്കും ചർച്ചാവിഷയമായി. എന്തായാലും ഇപ്പോൾ ഐശ്വര്യയും ആരാധ്യയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.  കറുപ്പും സ്വർണ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഐശ്വര്യയും ആരാധ്യയും ഈ ചടങ്ങിന് ഒരുമിച്ച് എത്തിയത്. 
   
എന്തുകൊണ്ടാണ് എപ്പോഴും മകളെ ഒപ്പം കൂട്ടുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഐശ്വര്യ. അവൾ എൻറെ മകളാണ്. അവൾ എന്നോടൊപ്പം എല്ലായിടത്തും ഉണ്ടാവും എന്നാണ് ഐശ്വര്യ പ്രതികരിച്ചത്. അമ്മയും മകളും തമ്മിലുള്ള അടുത്ത ബന്ധം ആണ് ഐശ്വര്യയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത് എന്നാണ് ആരാധകർ പറയുന്നത്. അവാർഡ് ചടങ്ങുകൾക്കു മാത്രമല്ല, ഇൻറർനാഷണൽ ട്രിപ്പുകളിലും ഐശ്വര്യ ആരാധ്യയെ കൂടെക്കൂട്ടാറുണ്ട്. ഐഐഎഫ് എ ഉത്സവത്തിൽ പങ്കെടുക്കുന്നതിന് മുമ്പ്, ഇരുവരും പാരീസിലായിരുന്നു.