വേദനിപ്പിച്ച ഒരുപാട് അനുഭവങ്ങള്‍ സിനിമാ രംഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്; ഇകഴ്ത്തലുകള്‍ മോട്ടിവേഷനായെടുത്തു: ഐശ്വര്യ രാജേഷ്

  1. Home
  2. Entertainment

വേദനിപ്പിച്ച ഒരുപാട് അനുഭവങ്ങള്‍ സിനിമാ രംഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്; ഇകഴ്ത്തലുകള്‍ മോട്ടിവേഷനായെടുത്തു: ഐശ്വര്യ രാജേഷ്

Aishwarya Rajesh


യുവതാരനിരയില്‍ ശ്രദ്ധേയയാണ് ഐശ്വര്യ രാജേഷ്. തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് താരം പറഞ്ഞത് ആരാധകര്‍ ഏറ്റെടത്തു. തുടക്കക്കാരിയെന്ന നിലയില്‍ ചാന്‍സ് തേടി നടന്ന കാലത്തെക്കുറിച്ചാണ് താരം പറഞ്ഞത്.

എന്നെ വേദനിപ്പിച്ച ഒരുപാട് അനുഭവങ്ങള്‍ സിനിമാ രംഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് ഒരു സംവിധായകന്‍ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ പോയി. എനിക്ക് നായികാവേഷം വേണ്ടായിരുന്നു. പ്രാധാന്യമുള്ള ഒരു കഥാപാത്രം. ഓഫീസില്‍ ഇരിക്കവെ ആരാണ് ഈ പെണ്‍കുട്ടിയെന്ന് സംവിധായകന്‍ സ്റ്റാഫിനോട് ചോദിച്ചു.

ചാന്‍സ് തേടി വന്നതാണെന്ന് അവര്‍ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാന്‍ പോലും പറ്റില്ല. തിരിച്ചയയ്‌ക്കെന്ന് എന്റെ മുന്നില്‍വച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അതെല്ലാം ഒരു മോട്ടിവേഷനായാണ് ഞാന്‍ എടുത്തത്. മറ്റൊരു സംവിധായകനെ പാര്‍ട്ടിയില്‍ വച്ച് കണ്ടപ്പോള്‍ എനിക്കൊരു റോള്‍ തരാമോയെന്ന് ചോദിച്ചു.

അദ്ദേഹം എനിക്ക് വളരെ മോശം റോള്‍ ഓഫര്‍ ചെയ്തു. എന്താണ് അവരുടെ ചിന്താഗതി എന്നെനിക്കറിയില്ല. ചെയ്ത് കാണിക്കണമെന്ന ദൃഢനിശ്ചയമെടുക്കാന്‍ ഈ സംഭവങ്ങള്‍ കാരണമായി. അതെല്ലാം വലിയ മോഷിവേഷനാണ്. ജീവിതത്തിലെ പാഠങ്ങളാണ്- ഐശ്വര്യ രാജേഷ് പറഞ്ഞു.