കുറച്ച് കാലം മുമ്പ് വരെ മക്കൾക്ക് മുന്നിൽ ഞാൻ ചാക്കോ മാഷായിരുന്നു, ഇപ്പോൾ ആ രീതി മാറ്റി; അജു വർ​ഗീസ്

  1. Home
  2. Entertainment

കുറച്ച് കാലം മുമ്പ് വരെ മക്കൾക്ക് മുന്നിൽ ഞാൻ ചാക്കോ മാഷായിരുന്നു, ഇപ്പോൾ ആ രീതി മാറ്റി; അജു വർ​ഗീസ്

AJU


മലവാർടി ആർട്സ് ക്ലബ് എന്ന് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ വ്യക്തിയാണ് അജു വർ​ഗീസ്. പിന്നീട് നിരവധി സിനിമകളിൽ കോമഡി റോളുകൾ ചെയ്ത അജു തന്റെ ട്രാക്ക് മാറ്റിയിരുന്നു. ​കോമഡി മാത്രമല്ല എല്ലാത്തരം കഥാപാത്രങ്ങളും കേന്ദ്ര കഥാപാത്രങ്ങളും വരെ തന്റെ കയ്യിൽ ഭദ്രമാണെന്ന് അജു തെളിയിച്ചു. അടുത്തിടെയായി അജു ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ ചർച്ചയാവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

നാൽപ്പതുകാരനായ താരത്തിന് നാല് മക്കളാണുള്ളത്. 2014ൽ ആയിരുന്നു അ​ഗസ്റ്റീനയുമായുള്ള അജുവിന്റെ വിവാഹം. അന്ന് താരം സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നു. പിന്നീട് രണ്ട് വർഷത്തെ ഇടവേളയിൽ നാല് ഇരട്ട കുഞ്ഞുങ്ങൾ പിറക്കുകയായിരുന്നു.

അജുവിന്റെ ഭാര്യ അഗസ്റ്റീന കുട്ടികളുടെ ബുട്ടീക്കായ ടൂല ലൂലയുടെ ഉടമയാണിപ്പോൾ. സിനിമയിലെ തന്റെ സുഹൃത്തുക്കളുടെ ഫങ്ഷൻസിന് വരുമ്പോൾ മക്കളേയും അജു ഒപ്പം കൂട്ടാറുണ്ട്. വിനീതിന്റെയും ധ്യാനിന്റെയും കുഞ്ഞുങ്ങളാണ് അജുവിന്റെ മക്കളുടെ ചങ്ങാതിമാർ. മക്കൾ നാലുപേരെയും ഇടം വലം ഇരുത്തി നടുവിൽ ഇരുന്ന് ചിത്രരചനാ ക്ലാസ് എടുത്ത അജു വർഗീസിന്റെ ഫോട്ടോ സിനിമാലോകത്തിന്റെയും ആരാധകരുടെയും ഇടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ഇവാൻ, ജുവാന, ലൂക്ക്, ജെയ്ക് എന്നിങ്ങനെയാണ് അജുവിന്റെ മക്കളുടെ പേരുകൾ. ഇതിൽ മൂന്നുപേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ മക്കളെ കുറിച്ച് അജു വർ​ഗീസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുറച്ച് കാലം മുമ്പ് വരെ താൻ മക്കൾക്ക് മുന്നിൽ ചാക്കോ മാഷായിരുന്നുവെന്നും ഇപ്പോൾ ആ രീതി മാറ്റിയെന്നുമാണ് അജു പറഞ്ഞത്. ഞാൻ കുറച്ച് മാസങ്ങൾ മുമ്പ് വരെ ചാക്കോ മാഷായിരുന്നു. അതിനുശേഷം ആ തീരുമാനം മാറ്റി ഞാൻ. കാരണം അവരിൽ നിന്നും പഠിക്കേണ്ട സമയമായി. അതാണ് കുറച്ച് കൂടി എനിക്ക് നല്ലത്. മൂത്ത രണ്ട് മക്കൾക്ക് പത്ത് വയസായി.

മാത്രമല്ല ഇനിയിപ്പോഴുള്ള ലോകം അവർക്കാണ് ബെറ്ററായി അറിയാവുന്നത്. നമ്മുടെ ജനറേഷനും അതിന് മുകളിലുള്ള ജനറേഷനുമൊക്കെ പേടിയിലാണ് നമ്മളെ കൺട്രോൾ ചെയ്തിരുന്നത്. അത് ചെയ്യരുത് എന്ന് പറയുകയാണ് ചെയ്യാറുള്ളത്. അല്ലാതെ എക്സ്പ്ലനേഷൻ ഉണ്ടായിട്ടില്ല. പക്ഷെ ഈ തലമുറ ലോജിക്ക് ആവശ്യപ്പെടും.
എന്തുകൊണ്ട് എന്ന് ചോ​ദിക്കും. നമ്മൾ അതിന് ഇന്നതാണ് കാരണമെന്ന് പറഞ്ഞാൽ അവർ ഓക്കെ പറയും അതില്ലെങ്കിൽ അവർ നിൽക്കില്ല. എന്നെ കണ്ടാൽ കൊച്ചുപിള്ളേർ കരയാറുണ്ട്. ഒരു കെമിസ്ട്രി വർക്കാവാറില്ല. ഞാൻ അവരെ ഉപദ്രവിക്കുന്നതുകൊണ്ടൊന്നുമല്ല. അതുകൊണ്ട് തന്നെ അവരെ ബുദ്ധിമുട്ടിക്കാൻ ഞാൻ നിൽക്കാറില്ല. നാല് കുട്ടികളുള്ള ഞാൻ ഈ അടുത്തിടെ എന്റെ സെറ്റിൽ ഒരു കുഞ്ഞിനെ കൊണ്ടുവന്ന് എടുക്കാൻ തന്നപ്പോൾ ഞാൻ വളരെ പേടിച്ചു.

കാരണം അതൊരു ആർട്ട് പ്രോപ്പർട്ടി അല്ല ഒരു അമ്മയുടെ കുഞ്ഞാണ്. ഞാൻ എപ്പോഴും അങ്ങനെയെ കാണാറുള്ളു. അച്ഛന്റെ കുഞ്ഞ് എന്നതിനേക്കാൾ അമ്മയുടെ കുഞ്ഞ് എന്ന് പറയുമ്പോൾ... ഒരു അമ്മയ്ക്ക് എല്ലാം ആ കുട്ടിയാണ്. കുഞ്ഞിനെ എടുത്തുകൊണ്ടുള്ള ഷോട്ടിൽ എല്ലാ ശക്തിയും ഉപയോ​ഗിച്ച് സൂക്ഷ്മതയോടെയാണ് ഞാൻ കുഞ്ഞിനെ പിടിച്ചത്. ഷോട്ട് കഴിഞ്ഞയുടൻ വേ​ഗം അമ്മയ്ക്ക് തിരികെ കൊടുത്തു. കാരണം കുഞ്ഞുങ്ങളെ ഹാന്റിൽ ചെയ്യുമ്പോൾ എനിക്ക് ഭയമുണ്ടെന്നും അജു വർ​ഗീസ് പറയുന്നു.