അക്ഷയ് കുമാർ-സെയ്ഫ് അലി ഖാൻ കൂട്ടുകെട്ട് ; പ്രിയദർശന്റെ 'ഹൈവാൻ' ഫസ്റ്റ് ലുക്ക് പുറത്ത്

  1. Home
  2. Entertainment

അക്ഷയ് കുമാർ-സെയ്ഫ് അലി ഖാൻ കൂട്ടുകെട്ട് ; പ്രിയദർശന്റെ 'ഹൈവാൻ' ഫസ്റ്റ് ലുക്ക് പുറത്ത്

IMAGE


അക്ഷയ് കുമാറിനെയും സെയ്ഫ് അലി ഖാനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഹൈവാൻ' ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് . സെപ്റ്റംബർ 11ന് ചിത്രം തിയറ്ററുകളിലെത്തും.

സംവിധായകൻ പ്രിയദർശനാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ പങ്കുവച്ചത്. അക്ഷയ് കുമാറിന്റെയും സെയ്ഫ് അലി ഖാന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും നേർക്കുനേർ എത്തുന്ന മറ്റൊരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചുവപ്പും സ്വർണനിറവും ചേർന്ന പശ്ചാത്തലത്തിൽ സെയ്ഫിന്റെ ഭയപ്പെടുത്തുന്ന ചിരിയും അക്ഷയുടെ ഗൗരവമേറിയ മുഖഭാവവും ഒരു കുട്ടിയുടെ നിഴൽരൂപവും ഉൾപ്പെടുത്തിയിരിക്കുന്ന പോസ്റ്റർ ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം വ്യക്തമാക്കുന്നു.

സയാമി ഖേറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ.വി.എൻ. പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.