അക്ഷയ് കുമാർ മറയൂരിലെത്തി; ഒപ്പം വിദ്യാബാലനും; ‘രാം ഔർ ശ്യാം’ ചിത്രീകരണം തുടങ്ങി

  1. Home
  2. Entertainment

അക്ഷയ് കുമാർ മറയൂരിലെത്തി; ഒപ്പം വിദ്യാബാലനും; ‘രാം ഔർ ശ്യാം’ ചിത്രീകരണം തുടങ്ങി

akshay kumar


ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി മറയൂരിലെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററിൽ മറയൂർ സഹായഗിരി ജയ് മാതാ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലിറങ്ങിയ താരത്തിന് ആരാധകരും പ്രദേശവാസികളും ചേർന്ന് ആവേശകരമായ സ്വീകരണമാണ് നൽകിയത്. നടി വിദ്യാബാലൻ പ്രധാന വേഷത്തിലെത്തുന്ന ‘രാം ഔർ ശ്യാം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തിയത്.

ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മറയൂരിലാണ് നടക്കുന്നത്. നാല് ദിവസം നീളുന്ന ചിത്രീകരണത്തിനായി വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പ്രധാന ലൊക്കേഷനുകൾ:

  • കാന്തല്ലൂർ പഞ്ചായത്തിലെ പയസ് നഗർ-ആനക്കോട്ടപാറ, പയസ് നഗർ ചർച്ച്.
  • മറയൂർ പഞ്ചായത്തിലെ മേലാടി പെട്രോൾ പമ്പ്.
  • മൂന്നാർ പഞ്ചായത്തിലെ കടുകുമുടി ടീ ഷോപ്പ്.
മറയൂരിന് പുറമെ മൂന്നാർ-ആനയിറങ്കൽ ഡാം, വാഗമൺ എന്നിവിടങ്ങളിലായി 15 ദിവസത്തെ ചിത്രീകരണമാണ് കേരളത്തിൽ പ്ലാൻ ചെയ്തിരിക്കുന്നത്. അക്ഷയ് കുമാറിനെ നേരിൽ കാണാൻ വൻ ജനക്കൂട്ടമാണ് ലൊക്കേഷനുകളിലേക്ക് എത്തുന്നത്. മറയൂരിന്റെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം ബോളിവുഡിൽ വലിയ പ്രതീക്ഷയുള്ള പ്രോജക്റ്റുകളിൽ ഒന്നാണ്.