'ആലി, നീ ഇത്ര വലുതായെന്ന് വിശ്വസിക്കാനാകുന്നില്ല'; മകൾക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും

  1. Home
  2. Entertainment

'ആലി, നീ ഇത്ര വലുതായെന്ന് വിശ്വസിക്കാനാകുന്നില്ല'; മകൾക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും

ally


മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. മകൾക്കൊപ്പമുള്ള അപൂർവ്വ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് ഇരുവും ആശംസകൾ കുറിച്ചത്. മകളുടെ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇരുവരും വളരെ അപൂർവ്വമായി മാത്രം പങ്കുവെക്കാറുള്ളതിനാൽ പോസ്റ്റുകൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി.

"ജന്മദിനാശംസകൾ സൺഷൈൻ. നീയായിരിക്കുന്ന വ്യക്തിത്വത്തിലും നീ വളർന്നുവരുന്ന രീതിയിലും മമ്മയ്ക്കും ഡാഡയ്ക്കും ഏറെ അഭിമാനമുണ്ട്. ചുറ്റുമുള്ള ലോകത്തോട് നിനക്കുള്ള അനുകമ്പ പ്രചോദിപ്പിക്കുന്നതാണ്. പലപ്പോഴും നീയായിരുന്നുകൊണ്ട് തന്നെ ജീവിതത്തെക്കുറിച്ച് ഞങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. ഉയരത്തിൽ പറക്കുക," എന്ന് പൃഥ്വിരാജ് കുറിച്ചു.

"സന്തോഷം നിറഞ്ഞ 12-ാം ജന്മദിനാശംസകൾ ആലിക്കുട്ടി. നീ ഇത്രയും വലിയ കുട്ടിയായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നിന്നെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നു. ഞങ്ങളുടെ ഏറ്റവും നല്ല വശങ്ങളെല്ലാം നിന്നിലുണ്ട്. നന്മയും കരുണയുമുള്ളവളായി എപ്പോഴും മുന്നോട്ട് പോവുക," എന്നായിരുന്നു സുപ്രിയയുടെ കുറിപ്പ്. പോസ്റ്റിന് താഴെ നിരവധി സിനിമാ താരങ്ങളും ആരാധകരുമാണ് ആലിക്ക് പിറന്നാൾ മംഗളങ്ങൾ നേരുന്നത്.