വൻ താരനിരയുമായി അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി Deux'; അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

  1. Home
  2. Entertainment

വൻ താരനിരയുമായി അമൽ നീരദ് ചിത്രം 'ബാച്ച്ലർ പാർട്ടി Deux'; അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

bachelor party


മലയാളത്തിൽ തരംഗമായി മാറിയ 'ബാച്ച്ലർ പാർട്ടി'യുടെ രണ്ടാം ഭാഗമായ 'ബാച്ച്ലർ പാർട്ടി Deux' അമൽ നീരദ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ചിൽ 'രണ്ട്' അല്ലെങ്കിൽ 'അവരെക്കുറിച്ച്' എന്ന് അർത്ഥം വരുന്നതാണ് 'D'EUX' എന്നത്. നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നിവർ ചേർന്നാണ് നിർമാണം. അപ്പു പ്രഭാകർ ഛായാഗ്രഹണവും, ക്രിസ്റ്റോ സേവ്യർ സംഗീതവും, വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഉണ്ണി ആറാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്.