ദി എലിഫന്റ് വിസ്‌പറേഴ്‌സിന് ആദരവുമായി അമുൽ

  1. Home
  2. Entertainment

ദി എലിഫന്റ് വിസ്‌പറേഴ്‌സിന് ആദരവുമായി അമുൽ

amul oscar


മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഓസ്കർ പുരസ്‌കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ഫിലിം ദി എലിഫന്റ് വിസ്‌പറേഴ്‌സിന് ആദരവുമായി അമുൽ. ഡോക്യൂമെന്ററിയുടെ സംവിധായക കാർത്തികി ഗോൺസാവ്, നിർമ്മാതാവ് ഗുനീത് മോംഗ എന്നിവരോടൊപ്പം ഒരു ആനയെയും അമുൽ പെൺകുട്ടിയെയും ഉൾപ്പെടുത്തി മനോഹരമായ ഡൂഡിൾ പങ്കുവെച്ചാണ് അമുൽ ആദരവ് കാണിച്ചത്. ‘ഹാത്തി മേരെ സാത്തി’, ‘അമുൽ ജംബോ ടേസ്റ്റ്’ എന്നിങ്ങനെ അടിക്കുറിപ്പുകളും ഈ കലാസൃഷ്ടിക്ക് നൽകിയിരുന്നു. എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഡോക്യൂമെറ്ററിയിലൂടെയാണ് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ തിരക്കഥാകൃത്തിന് ഓസ്കാർ ലഭിച്ചത്. 

”ഇന്ത്യൻ പ്രൊഡക്ഷന് കീഴിലുള്ള ആദ്യത്തെ ഓസ്‌കാർ ഞങ്ങൾ നേടി! രണ്ട് സ്ത്രീകളാണ് ഇത് ചെയ്തത്. ഞാൻ ഇപ്പോഴും വിറച്ചുകൊണ്ടിരിക്കുകയാണ്” എന്നാണ് നിർമ്മാതാവ് ഗുനീത് മോംഗ ട്വിറ്ററിലൂടെ പ്രതികരിച്ചത്.തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിർമ്മിച്ച ഡോക്യുമെന്ററിയാണ് ദ എലിഫന്റ് വിസ്പറേഴ്സ്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും അഭേദ്യമായ ബന്ധമാണ് ഇതിന്റെ പ്രമേയം.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഓസ്‌കാർ പുരസ്‌കാരം നേടിയ ഗുനീത് മോംഗയെയും കാർത്തികി ഗോൺസാൽവസിനെയും അഭിനന്ദിച്ചിരുന്നു.