സൂപ്പർതാരമായ നടിമാർക്ക് വരെ അങ്ങനെ സംഭവിച്ചു; മലയാള സിനിമയിൽ കാണാത്തതിനെക്കുറിച്ച് ആൻഡ്രിയ

  1. Home
  2. Entertainment

സൂപ്പർതാരമായ നടിമാർക്ക് വരെ അങ്ങനെ സംഭവിച്ചു; മലയാള സിനിമയിൽ കാണാത്തതിനെക്കുറിച്ച് ആൻഡ്രിയ

andrea


മലയാള സിനിമാ ലോകത്തെക്കുറിച്ചും നടി പാർവതി തിരുവോത്തിനെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ നടി ആൻഡ്രിയ ജെർമിയ. ഒരു തമിഴ് മീഡിയയുമായി സംസാരിക്കവെയാണ് ആൻഡ്രിയ ജെർമിയ തന്റെ അഭിപ്രായം പങ്കുവെച്ചത്. മലയാളം സിനിമാ രംഗത്താണ് നല്ല തിരക്കഥകളുണ്ടാകുന്നതെന്ന് ആൻഡ്രിയ പറയുന്നു. മലയാള സിനിമകളിൽ ഏറെക്കാലമായി കാണാത്തതിനെക്കുറിച്ചും ആൻഡ്രിയ സംസാരിച്ചു.

അന്നയും റസൂലിനും ശേഷം ബി​ഗ് ബജറ്റ് മാസ് സിനിമകളാണ് എനിക്ക് കൂടുതലും ലഭിച്ചത്. തനിക്ക് അന്നയും റസൂലും പോലുള്ള സിനിമകൾ ചെയ്യാനാണ് താൽപര്യമെന്നും ആൻഡ്രിയ പറയുന്നു. സിനിമയുടെ ബിസിനസിലും പ്രതിഫലത്തിലും നടൻമാരും നടിമാരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ആൻഡ്രിയ തുറന്ന് പറഞ്ഞു.

രണ്ട് മൂന്ന് സിനിമ ചെയ്ത ഒരു നടൻ വാങ്ങുന്ന ശമ്പളം മുൻനിര നായികമാർ വാങ്ങുന്നതിനേക്കാളും കൂടുതലായിരിക്കും. അതാണ് സത്യം. അത് ആരുടെയും തെറ്റല്ല. ഇത്രയും വർഷങ്ങൾ ഇങ്ങനെയയിരുന്നു. ഇപ്പോഴാണ് സ്ത്രീ കേന്ദ്രീകൃത സിനിമകൾ വരുന്നത്. പ്രൊഡ്യൂസർമാർ കൂടുതലും പുരുഷൻമാരാണ്. അവർക്ക് നായകൻമാരുടെ കഥ പറയാനായിരിക്കും താൽപര്യം. പ്രേക്ഷകർ ഒരേ ടെംപ്ലേറ്റിലുള്ള സിനിമകളാണ് കാണുന്നത്. അത് മാറി വരാനും സമയമെടുക്കുമെന്ന് ആൻഡ്രിയ അഭിപ്രായപ്പെട്ടു.

പാർവതി തിരുവോത്തിന്റെ സ്ക്രിപ്റ്റ് സെലക്ഷൻ മികച്ചതാണെന്ന് ആൻഡ്രിയ പറയുന്നു. പാർവതി തെരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും നല്ലതാണെന്ന് ആൻഡ്രിയ അഭിപ്രായപ്പെട്ടു. സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യുന്ന താരങ്ങളായ നടിമാർക്ക് പോലും ഒരുപാട് പരാജയ സിനിമകളുണ്ടാകും. പക്ഷെ പാർവതിക്ക് അങ്ങനെ പരാജയ സിനിമകളില്ലെന്ന് ആൻഡ്രിയ പറയുന്നു.

പാർവതി കേന്ദ്ര കഥാപാത്രം ചെയ്ത ഒരു സിനിമയും പരാജയപ്പെട്ടിട്ടില്ലെന്നും ആൻഡ്രിയ വ്യക്തമാക്കി. കാ- ദ ഫോറസ്റ്റ് ആണ് ആൻഡ്രിയയുടെ പുതിയ സിനിമ. നാഞ്ചിൽ സംവിധാനം ചെയ്ത സിനിമ റിലീസിനൊരുങ്ങിയെങ്കിലും ചിത്രത്തിന്റെ പ്രദർശനാനുമതി കഴിഞ്ഞ ദിവസം ചെന്നെെ ഹൈക്കോടതി തടഞ്ഞു. നിർമാതാവിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവ്.

എയ്ഡ് എന്റർടെയ്ൻമെന്റ് ഉടമ ജയകുമാറാണ് നിർമാതാവിനെതിരെ പരാതി നൽകിയത്. സിനിമ നിർമിക്കാൻ നിർമാതാവ് ജോൺ മാക്സ് 20 ലക്ഷം രൂപ തന്നോട് കടം വാങ്ങി. മൂന്ന് മാസം കൊണ്ട് പണം തിരിച്ച് തരും, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം തനിക്ക് നൽകാം എന്നിങ്ങനെയായിരുന്നു ഉടമ്പടി. എന്നാൽ ഉടമ്പടികൾ നിർമാതാവ് ലംഘിച്ചെന്നാണ് പരാതിയിൽ പറയുന്നത്.