ആരാധകർ ഭ്രാന്തരാണ്; താരങ്ങളുടെ പ്രതിച്ഛായ സംരക്ഷിച്ച് ആരാധകർക്ക് എന്തു നൽകണമെന്ന് എനിക്ക് അറിയില്ല; അനുരാഗ് കശ്യപ്

  1. Home
  2. Entertainment

ആരാധകർ ഭ്രാന്തരാണ്; താരങ്ങളുടെ പ്രതിച്ഛായ സംരക്ഷിച്ച് ആരാധകർക്ക് എന്തു നൽകണമെന്ന് എനിക്ക് അറിയില്ല; അനുരാഗ് കശ്യപ്

ANURAG


അമിതമായ താരാരാധനയ്ക്കെതിരെ വിമർശനവുമായി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഹിന്ദിയിലെ മുൻനിര താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു കശ്യപ്.

'താരങ്ങളുടെ പ്രതിച്ഛായ സംരക്ഷിച്ച് ആരാധകർക്ക് എന്തു നൽകണമെന്ന് എനിക്ക് അറിയില്ല. ഒരിക്കൽ ഒരു താരത്തിന്റെ സിനിമ എനിക്ക് വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. കാരണം ഞാൻ ഉണ്ടാക്കുന്നത് എന്റെ സിനിമയാണ്. അല്ലാതെ ആരാധകരെയും താരങ്ങളുടെയും സുഹൃത്തുക്കളെയും തൃപ്തിപ്പെടുത്താനല്ല. ഇന്ത്യയിലെ ആരാധകർ ഭ്രാന്തരാണ്. മറ്റൊരു രാജ്യത്തും അങ്ങനെയില്ല. അവിടെ അഭിനേതാക്കൾ സ്വതന്ത്രരാണ്. ഇവിടെ അവരെ നയക്കുന്നത് പോലും താരാരാധനയാണ്.

'ഷാരൂഖ് ഖാനോ സൽമാൻ ഖാനോ അവരുടെ ഇത്തരത്തിലുള്ള ആരാധകരെ ഒഴിവാക്കാനാകില്ല. അവർ എന്തെങ്കിലും പരീക്ഷണത്തിന് മുതിരുകയാണെങ്കിൽ ആരാധകർക്ക് നിരാശ വരികയും അവർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്യും. സൽമാന്റെ ട്യൂബ് ലൈറ്റ് എന്ന സിനിമ പരാജയപ്പെട്ടപ്പോൾ ഇവർ കബീർ ഖാനെ പിറകെയായിരുന്നു.'- അനുരാഗ് കശ്യപ് പറഞ്ഞു.