എസ്.ഐ. വേഷത്തിൽ അനുശ്രീ; ഷെബി ചൗഘട്ട് ചിത്രം 'പുൽപ്പള്ളി എക്സ്പ്രസി'ന് പാക്ക്അപ്പ്
അനുശ്രീ എസ്.ഐ. വേഷത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ പൊലീസ് ത്രില്ലർ ചിത്രം 'പുൽപ്പള്ളി എക്സ്പ്രസി'ന്റെ ചിത്രീകരണം പൂർത്തിയായി. 'കാക്കിപ്പട' എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, സോണി മങ്കിടി ഫിലിംസിന്റെ ബാനറിൽ സോണി മങ്കിടിയാണ് നിർമ്മിക്കുന്നത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായിരുന്നു 25 ദിവസം നീണ്ടുനിന്ന ചിത്രീകരണം നടന്നത്. മോഹൻലാൽ ചിത്രമായ 'ഒപ്പ'ത്തിലെ എ.സി.പി. വേഷത്തിന് ശേഷം അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പൊലീസ് കഥാപാത്രമാണിത്.
അനുശ്രീക്കൊപ്പം വിഷ്ണു അഗസ്ത്യ, ഇർഷാദ്, കലാഭവൻ ഷാജോൺ, അലൻസിയർ, ജാഫർ ഇടുക്കി, സുജിത് ശങ്കർ, ബാലാജി ശർമ്മ, സാബുമോൻ, വിനീത് തട്ടിൽ, അബൂ സലിം, പുതുമുഖം സ്റ്റീവ്, പാർവതി കൃഷ്ണ, സംഗീത, ദേവനന്ദ, ശ്രീലക്ഷ്മി, ശ്രീലത നമ്പൂതിരി, ഡോ. ആര്യ, സ്മിനു സിജോ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രജീഷ് രാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സുബിൻ എസ് എഡിറ്റിങ്ങും വിവേക് കൃഷ്ണ സംഗീത സംവിധാനവും നിർവഹിക്കുന്നു. വിവേക് മുഴക്കുന്ന് വരികളെഴുതിയിരിക്കുന്ന ചിത്രത്തിന് ജെയിൻ ജോർജ്ജ് അധിക സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നു. മുരുകൻ എസ് (പ്രൊജക്ട് ഡിസൈനർ), അജി അമ്പലത്തറ (കലാസംവിധാനം), റാണാപ്രതാപ് (വസ്ത്രാലങ്കാരം), ജയൻ പൂങ്കുളം (മേക്കപ്പ്), റൺ രവി (ആക്ഷൻ), ശാന്തി മാസ്റ്റർ (കൊറിയോഗ്രാഫി), കൃഷ്ണകുമാർ വി.എസ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), പ്രകാശ് ആർ. നായർ (അസോസിയേറ്റ് ഡയറക്ടർ), ഹരി കാട്ടാക്കട, ശിവൻ പൂജപ്പുര (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്), കുര്യൻ ജോസഫ് (പ്രൊഡക്ഷൻ മാനേജർ), അമൽ ജെയിംസ് (സ്റ്റിൽസ്), ഇലുമിനാർട്ടിസ്റ്റ് (ഡിസൈൻസ്), മഞ്ജു ഗോപിനാഥ് (പി.ആർ.ഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
