അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി

  1. Home
  2. Entertainment

അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി

s


മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിൽ അപർണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്‌ കുറുപ്പുമാണ്. ചിത്രം ഡിസംബർ 25ന് തീയറ്ററുകളിൽ എത്തും.. ലൂക്കക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ് 'മിണ്ടിയും, പറഞ്ഞും'. ചിത്രം നിർമ്മിച്ചിരിക്കുന്നത് അലൻസ്‌ മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദാണ്. ‎ ‎

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന‌ നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും, കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തീയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയയാണ്… ‎