സിനിമാ നിരൂപണം; മമ്മൂട്ടി വിവേകമുള്ള മനുഷ്യനാണ്: അശ്വന്ത് കോക്ക്

  1. Home
  2. Entertainment

സിനിമാ നിരൂപണം; മമ്മൂട്ടി വിവേകമുള്ള മനുഷ്യനാണ്: അശ്വന്ത് കോക്ക്

Ashwant Kok


സിനിമാ രംഗത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് സിനിമാ നിരൂപണം. പുതിയ ചിത്രങ്ങള്‍ ഇറങ്ങിയാല്‍ ഉടൻ മോശമാണെന്ന തരത്തില്‍ സിനിമകളെ നശിപ്പിക്കുന്ന വിധമുള്ള റിവ്യൂകള്‍ വ്യാപകമായി വരുന്നതിനെതിരെ നിര്‍മ്മാതാക്കളടക്കം പരാതി നല്‍കിയിരുന്നു.

അടുത്തിടെ ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് പറഞ്ഞു പരത്തിയെന്ന പേരില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശ്വന്ത് കോക്ക്.

‘റിവ്യൂ പറയുന്നത് നിര്‍ത്തിയാല്‍ സിനിമയ്ക്ക് അതുകൊണ്ട് യാതൊരു വിധത്തിലുമുള്ള ഉപകാരവും ഉണ്ടാകില്ലെന്ന് മമ്മൂട്ടി ഇന്ന് തുറന്ന് പറഞ്ഞിരുന്നു. നോക്കൂ, മമ്മൂട്ടി വിവേകമുള്ള മനുഷ്യനാണ്. റിവ്യൂ പറച്ചില്‍ സിനിമയെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്. ബോഡി ഷെയ്മിങ്ങല്ല നടത്തിയത്, ബാന്ദ്ര മൂവി റിവ്യൂ ചെയ്തത് മിമിക്രിയാണ്, അതെങ്ങനെ പരിഹാസമാകും’ അശ്വന്ത് കോക്ക് ചോദിച്ചു. സിനിമയുടെ മെറിറ്റിനനുസരിച്ചാണ് താൻ വീഡിയോ ചെയ്തതെന്നും അശ്വന്ത് വ്യക്തമാക്കി.