പെയിൻറിംഗ് ആയിരുന്നു തൊഴിൽ, ചുറ്റുമുള്ളവരൊക്കെ വന്ന് ചോദിക്കും കോമഡി സ്റ്റാഴ്‌സിലെ ആളല്ലേ എന്ന്; അസീസ് നെടുമങ്ങാട്

  1. Home
  2. Entertainment

പെയിൻറിംഗ് ആയിരുന്നു തൊഴിൽ, ചുറ്റുമുള്ളവരൊക്കെ വന്ന് ചോദിക്കും കോമഡി സ്റ്റാഴ്‌സിലെ ആളല്ലേ എന്ന്; അസീസ് നെടുമങ്ങാട്

AZEEZ


പുതിയ തലമുറയിലെ ഹാസ്യതാരങ്ങളിൽ അസീസ് നെടുമങ്ങാട് ശ്രദ്ധേയനാണ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അസീസിന് കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം കരിയറിൽ വഴിത്തിരിവായിരുന്നു. തൻറെ പഴയകാലത്തെക്കുറിച്ച് അസീസ് പറഞ്ഞത്  ആരിലും അവിശ്വസനീയത ഉണർത്തും. അസീസിൻറെ വാക്കുകൾ:

'2016 ലായിരുന്നു വിവാഹം. എനിക്കന്ന് 26 വയസ്. ഗൾഫിൽ പോയി വന്ന സമയമായിരുന്നു. വീട്ടിൽ തിരക്കിട്ട പെണ്ണന്വേഷണം. എൻറെ കൂട്ടുകാരൻ സന്ദീപിൻറെ അനിയത്തിയുടെ വിവാഹത്തിനു പോയപ്പോഴാണ് മുബീനയെ കണ്ടത്. അങ്ങനെ വീട്ടുകാർ വഴി ആലോചിച്ചു. ഗൾഫിലാണെന്നാണു പറഞ്ഞത്.

പക്ഷേ, കല്യാണം കഴിഞ്ഞ് ഞാൻ തിരിച്ചു പോയില്ല. അങ്ങനൊരു പ്ലാനും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ സമയത്ത് വീട് പെയിൻറിംഗിന് പോകുമായിരുന്നു. അതിനിടയിലാണ് കോമഡി സ്റ്റാഴ്സിൽ അവസരം കിട്ടിയത്. പിന്നെ പെയിൻറിംഗിന് പോകാൻ പറ്റാതായി. ചുറ്റുമുള്ളവരൊക്കെ വന്ന് ചോദിക്കും കോമഡി സ്റ്റാഴ്സിലെ ആളല്ലേ എന്ന്. അങ്ങനെ ഫ്ളാറ്റുകളിൽ പെയിൻറിംഗിന് പോയിത്തുടങ്ങി. അതാകുമ്പോൾ ആളുണ്ടാകില്ല.

വീണ്ടും സിനിമയിൽ അവസരങ്ങൾ വന്നു തുടങ്ങി. ട്രൂപ്പുകളിലും സജീവമായി. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ അവസരം നോക്കാൻ വേണ്ടി എറണാകുളത്ത് വന്ന് താമസിച്ചു. ഒരു മുറിയിൽ എന്നെപ്പോലെ സിനിമാ മോഹികളായ 10-15 ചെറുപ്പക്കാർ. 200 രൂപ വച്ച് എല്ലാവരും ഷെയറിട്ടാണ് വാടക കൊടുത്തിരുന്നത്...'