വന്ന വഴി മറക്കാതെ അസീസ് നെടുമങ്ങാട്; 18 വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനില്‍ ജോലി ചെയ്ത കടയിലെത്തി, കണ്ടതും കെട്ടിപ്പിടിച്ച് കൂട്ടുകാരന്‍
മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയെങ്കിലും തന്റെ പ്രവാസകാലത്തെയും കഷ്ടപ്പാടുകളെയും മറക്കാതെ പ്രേക്ഷകരുടെ പ്രിയതാരം അസീസ് നെടുമങ്ങാട്. 18 വർഷങ്ങൾക്ക് മുൻപ് താൻ ജോലി ചെയ്തിരുന്ന ബഹ്‌റൈനിലെ കടയിലേക്ക് വീണ്ടും എത്തിയതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അന്ന് തനിക്കൊപ്പം ജോലി ചെയ്തിരുന്ന, സഹപാഠിയേയും അസീസ് കാണിച്ചു തരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അസീസിനെ കണ്ടതും സുഹൃത്ത് കെട്ടിപ്പിടിക്കുന്നതും ഇരുവരും സ്‌നേഹം പങ്കിടുകയും ചെയ്യുന്ന മനോഹരമായ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
''18 വര്‍ഷങ്ങള്‍ക്ക് മുന്നേ ബഹ്റൈനില്‍ ജോലി ചെയ്ത കടയില്‍ ഞാന്‍ പോയി, കൂടെ വര്‍ക്ക് ചെയ്തിരുന്ന എന്റെ സഹപാഠി ഇപ്പോഴും അവന്‍ അവിടെ ഒണ്ട്, ഒരുപാട് സന്തോഷം അവനെ കണ്ടപ്പോള്‍'' എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് അസീസ് കുറിച്ചിരിക്കുന്നത്. അസീസിനെ അപ്രതീക്ഷിതമായി കണ്ടതും സുഹൃത്ത് അളിയാ എന്ന് വിളിച്ച് കെട്ടിപ്പിടിക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോക്ക് താഴെ കമന്റുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിസാം എന്ന അസീസിന്റെ സുഹൃത്ത് പങ്കുവച്ച കമന്റും ശ്രദ്ധ നേടുന്നുണ്ട്.
''അന്ന് അളിയന്‍ റൂമില്‍ ഉണ്ടായിരുന്നപ്പോ നമ്മുടെ റൂമിലെ ഹാളില്‍ കയറിയപ്പോ തന്നെ പറഞ്ഞു ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബാചിലര്‍ റൂമില്‍ വന്നെന്ന് ആ മണം കിട്ടി എന്ന് ഹാളിലെ കട്ടിലില്‍ കിടന്ന് കൊണ്ട് ബഹനിലെ കഥ പറയുമായിരുന്നു. ഞാന്‍ എന്റ ജീവിതത്തില്‍ ഇത് പോലൊരു കലകാരനെ കണ്ട് മുട്ടിയിട്ടില്ല. 6ദ ിവസങ്ങളോളം എന്റ ഇ ബാചിലര്‍ റൂമില്‍ കണ്ണൂര്‍ സ്‌ക്വഡ് സിനിമ മെഗാഹിറ്റ് ആയതിനു ശേഷമുള്ള ആദ്യ യുഎഇ യാത്ര. വേണമെങ്കില്‍ അസീസിന് ഏത് സ്റ്റാര്‍ ഹോട്ടലിലും കിടക്കാനും ഫുഡിനുമൊക്കെ ആള് ക്യു നില്‍ക്കുകയായിരുന്നു. അളിയന്‍ പോയില്ല'' എന്നായിരുന്നു കൂട്ടുകാരന്റെ കമന്റ്.
''പ്രിയപെട്ട അനുജന്‍ തൗഫിക് മുഖേനെയാണ് അസീസ് എന്ന വലിയ കലാകാരനെ പരിചയപെടാന്‍ കാരണം. പിന്നെ ആ ബന്ധം വളര്‍ന്നു ഇവിടത്തെ ഫുഡും കഴിച്ചു നമ്മള്‍ ഒരുമിച്ചുള്ള ആ സമയം ഞാന്‍ എന്റ ജീവിതത്തില്‍ മറക്കില്ല. ഒരു സ്റ്റേജ് പ്രോഗ്രാമിന് എനിക്കും ആദര്‍ശിനും കിട്ടി ഒരു അംഗീകരം. ജീവിതത്തില്‍ ഒന്നും തന്നെ മറക്കില്ല. വീട് പാല് കാച്ചിനും പിന്നെ ഒരു ദിവസം എനിക്കും കുടുംബത്തിനും ഫുഡ് ഒരുകി വിളിച്ചു തന്നതൊന്നും മറക്കില്ല. ഒരു കാര്യം ഉറപ്പാണ് അസീസ് എന്ന കാലകാരന്‍ ഇനി എത്ര ഉയരങ്ങളില്‍ പോയാലും നല്ല ബന്ധങ്ങള്‍ക്ക് ജീവിതത്തില്‍ എന്നും വില നല്‍കുന്നയാളാണ്. വന്ന വഴി ഒരിക്കലും മറക്കാത്ത കാലകാരന് ഇനിയും മലയാള സിനിമയില്‍ ഒരുപാട് ഒരുപാട് ഉയരങ്ങള്‍ കീഴടക്കി മുന്നേറാന്‍ സാധിക്കട്ടെയെന്നു സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു'' എന്നും സുഹൃത്ത് പറയുന്നു.
