എന്റെ പാട്ട് കേട്ടതും വാണി ഇറങ്ങി ഓടി, അതിൽ വീണു; ബാബുരാജ് പറയുന്നു

  1. Home
  2. Entertainment

എന്റെ പാട്ട് കേട്ടതും വാണി ഇറങ്ങി ഓടി, അതിൽ വീണു; ബാബുരാജ് പറയുന്നു

vani baburaj


ക്യാരക്ടർ വേഷങ്ങളിലൂടെ ആരാധകരുടെ മനസ് നിറയ്ക്കുകയാണ് നടൻ ബാബുരാജ്. ജോജിയിലേയും കൂമനിലേയുമൊക്കെ ബാബുരാജിന്റെ വേഷങ്ങൾ കയ്യടി നേടുന്നതായിരുന്നു. വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിത പങ്കാളി. ഇപ്പോഴിതാ താനും വാണിയും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ബാബുരാജ്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. 

'ഞാൻ നിർമ്മിച്ച ഗ്യാങ് എന്ന സിനിമയിലാണ് വാണിയെ ആദ്യമായി കാണുന്നത്. വാണി കരുതിയിരുന്നത് എനിക്ക് പാട്ടുമായി വലിയ ബന്ധമൊന്നുമില്ല എന്നായിരുന്നു. എന്തോ ഒരു സംഭവത്തിനിടെ ഒരു പാട്ട് പാടിയിട്ട് അതിന്റെ ചരണം പാടാമോ എന്ന് എന്നോട് ചോദിച്ചു. പാടിയാൽ എന്ത് തരുമെന്ന് ഞാൻ ചോദിച്ചു. ഹനീഫക്കയൊക്കെയുണ്ടായിരുന്നു അവിടെ. അവർക്ക് കാര്യം മനസിലായി. ഞാൻ പാടണമോ എന്നൊക്കെ ചോദിച്ചു. ഞാൻ വേണ്ടാന്ന് പറഞ്ഞു. ഞാൻ പാടിയതും അവൾ എഴുന്നേറ്റ് ഓടി. അങ്ങനെയാണ് തുടങ്ങിയത്. അവളിപ്പോഴും പറയും ആ ഒരു പാട്ടാണ് എന്നെ കുഴിയിൽ കൊണ്ടു ചെന്നു ചാടിച്ചത്.'

എന്റെ കൂടെ വന്നവരിൽ ഇപ്പോഴുള്ളത് അബു സലീം മാത്രമാണ്. എത്രയോ പേർ വന്നതാണ്, പക്ഷെ അവരൊക്കെ ആ ഓട്ടത്തിനിടയിൽ വീണു പോയെന്നും ബാബുരാജ് പറയുന്നുണ്ട്. അബു സലീമിന്റേയും എന്റേയും കാര്യമെന്താണെന്നു വച്ചാൽ എന്നോട് അബു സലീമിന്റേയും അബു സലീമിനോട് എന്റേയും നമ്പർ ചോദിച്ചാൽ ഞങ്ങൾ കൊടുക്കും. ഒരേ വേഷം ചെയ്യുന്നയാളല്ലേ എന്നു കരുതി കൊടുക്കാതിരിക്കില്ല. ഇന്നത്തെ കാലത്ത് ആരും കൊടുക്കില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

പിടിച്ചു നിൽക്കാൻ വലിയ പാടാണ്. സിനിമയിൽ നിന്നും കാര്യമായൊന്നും പ്രതീക്ഷിച്ചല്ല ഞാൻ സിനിമയിൽ വരുന്നത്. അന്ന് എനിക്ക് എസി കാറുണ്ട്. പക്ഷെ കാർ ദൂരെ മാറ്റി നിർത്തിയിട്ടിട്ടാണ് ലൊക്കേഷനിലേക്ക് പോവുക. എസി കാറുണ്ടെന്ന് അറിഞ്ഞാൽ പിന്നെ വിളിക്കത്തില്ല. അന്ന് അങ്ങനെയാണ്. ഞാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയിൽ എന്റെ പേര് വച്ചിട്ടില്ല. കൊച്ചിൻ ഫിലിംസ് എന്നാണ് വച്ചിരിക്കുന്നത്. നിർമ്മാതാവെന്ന് പേര് വച്ചാൽ വിളിക്കില്ലെന്ന് പറഞ്ഞു തരുന്നത് മാഫിയ ശശിയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

ആദ്യത്തെ 20-22 പടത്തിനൊന്നും ശമ്പളമില്ല. പോവുക, ഇടി കൊള്ളുക, വരിക, അടുത്ത പടത്തിന് പോവുക എന്നതായിരുന്നു രീതി. ഒരു കാലത്ത് ഞാൻ എഡിറ്റിംഗൊക്കെ പഠിക്കാൻ നോക്കിയിട്ടുണ്ട്. ബേസൊക്കെ പഠിച്ചു. ആ സമയത്താണ് രാജമാണിക്യമൊക്കെ കിട്ടുന്നത്. ഓരോ സീസണാണല്ലോ. ഉയർന്നും താഴ്ന്നുമൊക്കെ അങ്ങനെ പോകുമെന്നാണ് താരം പറയുന്നത്.

ഞാൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിൽ വന്നത്. വാരി വലിച്ച് സിനിമ ചെയ്യുന്നില്ല. എനിക്ക് ചെയ്യാൻ പറ്റുന്നത് ആണെന്ന് തോന്നുന്നതേ ചെയ്യുകയുള്ളൂവെന്നാണ് ബാബുരാജ് പറയുന്നത്. അതിനാൽ കുറച്ച് ഗ്യാപ്പൊക്കെ വരും. വളരെ കഷ്ടപ്പെട്ടാണ് സിനിമയിൽ വന്നത്. ഇത്രയും കാത്തിരിക്കാമെങ്കിൽ നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്നതിൽ എന്താണ് തെറ്റ്. അതുകൊണ്ട് കണ്ണടച്ച് ഒരു പടവും ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നു.

ഞങ്ങളുടെ കൂട്ടത്തിൽ വന്ന ഷമ്മിയൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ വലിയ സന്തോഷം ചെയ്യുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യും. ജോജി ചെയ്യുമ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് ഷമ്മി തിലകൻ ചേട്ടനെ പോലെയായി വരുന്നുണ്ടെന്ന് എന്നും ബാബുരാജ് കൂട്ടിച്ചേർക്കുന്നുണ്ട്.