ബാലൻ' മികച്ച സൃഷ്ടി; ചിദംബരത്തിന് സൂര്യയുടെയും ജ്യോതികയുടെയും പ്രശംസ
സംവിധായകൻ ചിദംബരത്തിന്റ ഏറ്റവും പുതിയ ചിത്രം ബിലൻ ദി ബോയ് തിയറ്ററിൽ മികച്ച അഭിപ്രായമാണ്. സിനിമാപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് ജ്യോതികകുറുപ്പ് പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തെ മാസ്റ്റർപീസ് എന്നാണ് ജ്യോതിക വിശേഷിപ്പിച്ചത്. നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും താരം വ്യക്തമാക്കി. സംവിധായകൻ ചിദംബരത്തേയും തിരക്കഥാകൃത്ത് ജിത്തു മാധവനേയും പ്രശംസിച്ചു. സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്.
ബാലൻ: ദി ബോയ് - ചിദംബരം ഒരുക്കിയ അതിമനോഹരമായ ഒരു സിനിമ, ജീത്തു മാധവന്റെ കൗതുകകരവും ആശ്ചര്യപ്പെടുത്തുന്നതുമായ തിരക്കഥ, സഹാനുഭൂതിയും നിഗൂഢതയും നിഷ്‌കളങ്കതയും കുറ്റകൃത്യബോധവുമെല്ലാം വളരെ മനോഹരമായാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഉറപ്പായും കണ്ടിരിക്കേണ്ട മാസ്റ്റർപീസാണ് ഇത്.- ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രത്തിലെ അഭിനേതാക്കളേയും ജ്യോതിക പ്രശംസിച്ചു. ഫർസാന, ആദിശേഷൻ, സിനൻ എന്നിവരുടെ പ്രകടനത്തെ ജ്യോതിക പ്രശംസിച്ചു. ടൊവിനോയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ചിത്രത്തിലേതെന്നും നടി കുറിച്ചു. സംഗീത സംവിധാനം നിർവഹിച്ച സുശിൻ ശ്യം. ക്യാമറ ചെയ്ത ഷൈജു ഖാലിദിനേയും നടി പ്രശംസിച്ചു.
