വാഴ 3 പ്രഖ്യാപനത്തിന് പിന്നാലെ കമന്റുകൾ- വൈറൽ

  1. Home
  2. Entertainment

വാഴ 3 പ്രഖ്യാപനത്തിന് പിന്നാലെ കമന്റുകൾ- വൈറൽ

s


ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ചൊരു സിനിമയാണ് വാഴ 2. ഒരുകൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ, സഹോദര ബന്ധങ്ങളുടെ, അച്ഛൻ മകൻ ബന്ധങ്ങളുടെ കഥപറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി ബോക്സ് ഓഫീസിലും മിന്നിത്തിളങ്ങിയിരിക്കുകയാണ്. ചിത്രം തിയറ്ററിൽ തുടരുന്നതിനിടെ തന്നെ വാഴ 3യും ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. നവാ​ഗതനായ വിശ്വൻ ശ്രീജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിപിൻ ദാസ് തന്നെയാണ്. വാഴ ഫ്രാഞ്ചൈസിയിലെ എല്ലാ സിനിമകൾക്കും തിരക്കഥ ഒരുക്കിയത് വിപിൻ ആണ്.

'വാഴ 3 - ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' എന്നാണ് ചിത്രത്തിന്റെ പേര്. പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകളും ഇപ്പോൾ ശ്രദ്ധനേടുകയാണ്. വിമർശന കമന്റുകളാണ് ഏറെയും. അതിന് കാരണം യുവതികളുടെ കഥ പറയുന്നു എന്നതാണ്. 'ഇവളുമാർക്കെന്ത് കഥ ? വിവാഹം, ആർത്തവം, പ്രസവ വേദന അല്ലാതെ', എന്നാണ് ചിലരുടെ കമന്റുകൾ.

'ഇവരുടെ കഥ എന്താവും? എന്തായാലും ബജറ്റ് കുറവ് ആയിരിക്കും പടത്തിന്. ഇവളുമാര് ഏറ്റവും കൂടുതല്‍ വീട്ടിലും ഫോണിലും അല്ലെ. ഭ്രമയുഗം പേരെ ഒരു വീട്, നാല് പേര്. സ്കൂള്‍ അപ്പുറത്തെ വീട്, അടുത്തുള്ള കട കഴിഞ്ഞു', എന്നാണ് ഒരാളുടെ പരിഹാസ കമന്റ്. "പെണ്ണുങ്ങളുടെ കഥയാണോ? എങ്കിൽ സിനിമയ്ക്ക് തീരുമാനം ആയി, ഒന്ന് ഹൈപ്പിൽ വന്നതായിരുന്നു. പേര് കേട്ടതോടെ അതങ്ങ് തീർന്ന് കിട്ടി, ഇൻസ്റ്റാഗ്രാം കോമാളി പെണ്ണുങ്ങൾ ആയിരിക്കും ഇതിൽ അഭിനയിക്കാൻ പോകുന്നത്", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.