ബെത്ലഹേം കുടുംബ യൂണിറ്റ് നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

  1. Home
  2. Entertainment

ബെത്ലഹേം കുടുംബ യൂണിറ്റ് നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

bku


നിവിന്‍ പോളി നായകനായ ബ്ലോക് ബസ്റ്റര്‍‍ ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഒക്ടോബര്‍ 2 നാളെ മുതല്‍ ഒടിടിയില്‍‍ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്സ്റ്റാറിലൂടെ ഇന്ന് അര്‍ധരാത്രി 12 മണി (12 AM) മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാനാകും. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍‍ മമിത ബൈജുവാണ് നായികയായി എത്തുന്നത്.

ഓഗസ്റ്റ് 21-ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം രൂപ കളക്ഷൻ നേടി ചരിത്രവിജയമായി മാറിയിരുന്നു. റിലീസ് ചെയ്ത് 41 ദിവസത്തിനുള്ളിൽ ചിത്രം 330.13 കോടി രൂപ നേടിയതായി ബോക്സ് ഓഫീസ് ട്രാക്കിങ് വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തരംഗമായ ചിത്രം തിയേറ്ററുകളിൽ വലിയ മുന്നേറ്റം തുടരുന്നതിനിടയിലാണ് ഒടിടി റിലീസിനെത്തുന്നത്.