തമിഴ്നാടും തെലങ്കാനയും കീഴടക്കാൻ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; തമിഴ്-തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ 4-ന്

  1. Home
  2. Entertainment

തമിഴ്നാടും തെലങ്കാനയും കീഴടക്കാൻ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; തമിഴ്-തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ 4-ന്

bethleham kudumba unit


മലയാളത്തിൽ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടി മുന്നേറുന്ന ഭാവന സ്റ്റുഡിയോസിന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ്, തെലുങ്ക് ഭാഷകളിലേക്ക്. ആഗോളതലത്തിൽ 61.37 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകൾ സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്തും.

തമിഴ്‌നാട്ടിൽ ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുമ്പോൾ, തെലുങ്ക് പതിപ്പിന്റെ വിതരണത്തിനായി പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും കൈകോർക്കുന്നു.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങൾക്ക് ലഭിച്ചതിന് സമാനമായ വലിയ സ്വീകാര്യത അന്യഭാഷാ വിപണികളിൽ നിന്നും ചിത്രത്തിന് ലഭിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.