'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'വർണ്ണജാലം' ഗാനം പുറത്ത്

  1. Home
  2. Entertainment

'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'വർണ്ണജാലം' ഗാനം പുറത്ത്

bethleham kudumba unit


തിയേറ്ററുകളിൽ തരംഗമായി മാറിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'വർണ്ണജാലമേ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്ന ഗാനം കെ.എസ്. ഹരിശങ്കറും പൂർണ്ണിമ കണ്ണനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യൂട്യൂബിൽ തരംഗമായ ഗാനം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച് പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഇന്ന് തിയേറ്ററുകളിലെത്തും.

നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തമിഴ്‌നാട്ടിലും മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും 'സോൾമേറ്റ്സ്' എന്ന ഹ്രസ്വചിത്രത്തിനും അന്യഭാഷകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.