ബിജു മേനോന്റെ 'അവറാച്ചൻ ആൻഡ് സൺസ്'; വിനയ് ഫോർട്ടിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  1. Home
  2. Entertainment

ബിജു മേനോന്റെ 'അവറാച്ചൻ ആൻഡ് സൺസ്'; വിനയ് ഫോർട്ടിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

vinay fort


ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' എന്ന ചിത്രത്തിലെ വിനയ് ഫോർട്ടിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കോമഡി പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം പൂർണ്ണമായും ഒരു ഫാമിലി എന്റർടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും തമ്പിയും ജോസഫ് വിജീഷും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ശ്രീനാഥ് ഭാസി, ഗണപതി, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രത്തിന് സനൽ ദേവാണ് സംഗീതം നൽകിയിരിക്കുന്നത്.