ബോ​ളി​വു​ഡ് താ​രം 'ത​ബു'​വിനെ തേടി രാജ്യാന്തര അ​വ​സ​രം

  1. Home
  2. Entertainment

ബോ​ളി​വു​ഡ് താ​രം 'ത​ബു'​വിനെ തേടി രാജ്യാന്തര അ​വ​സ​രം

tabu


ഇ​ന്ത്യ​ന്‍ താരങ്ങളെത്തേടി രാജ്യാന്തര അ​വ​സ​ര​ങ്ങ​ള്‍ വ​രു​ന്ന​ത് സാ​ധാ​ര​ണ​യാണ്. ബോ​ളി​വു​ഡ് താ​രം ത​ബു​വി​നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ അ​ത്ത​ര​ത്തി​ല്‍ ഒ​രു ശ്ര​ദ്ധേ​യ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ടി​ടി പ്ലാ​റ്റ്ഫോം ആ​യ മാ​ക്സി​ന്‍റെ (മു​ന്‍​പ് എ​ച്ച്ബി​ഒ മാ​ക്സ്) സി​രീ​സി​ലാ​ണ് ത​ബു ഒ​രു ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സി​രീ​സി​ല്‍ ഉ​ട​നീ​ള​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ഇ​ത്.

ഡ്യൂ​ണ്‍: പ്രൊ​ഫെ​സി എ​ന്നാ​ണ് സി​രീ​സി​ന്‍റെ പേ​ര്. അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​മാ​യ വെ​റൈ​റ്റി​യാ​ണ് ഈ ​വി​വ​രം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഡ്യൂ​ണ്‍: ദി ​സി​സ്റ്റ​ര്‍​ഹു​ഡ് എ​ന്ന പേ​രി​ല്‍ 2019 ല്‍ ​ആ​ലോ​ച​ന തു​ട​ങ്ങി​യ പ്രോ​ജ​ക്റ്റ് ആ​ണി​ത്. ബ്ര​യാ​ന്‍ ഹെ​ര്‍​ബെ​ര്‍​ട്ടും കെ​വി​ന്‍ ജെ ​ആ​ന്‍​ഡേ​ഴ്സ​ണും ചേ​ര്‍​ന്ന് ര​ചി​ച്ച സി​സ്റ്റ​ര്‍​ഹു​ഡ് ഓ​ഫ് ഡ്യൂ​ണ്‍ എ​ന്ന നോ​വ​ലി​ല്‍നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട സി​രീ​സ് ആ​ണി​ത്. ഫ്രാ​ങ്ക് ഹെ​ര്‍​ബെ​ര്‍​ട്ടി​ന്‍റെ ഡ്യൂ​ണ്‍ എ​ന്ന നോ​വ​ലി​ല്‍ പ​റ​യു​ന്ന കാ​ല​ത്തി​ന് 10,000 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഈ ​സി​രീ​സി​ലെ കാ​ലം. 

ഡെ​നി​സ് വി​ലെ​ന്യു​വി​ന്‍റെ വി​ഖ്യാ​ത ചി​ത്രം ഡ്യൂ​ണി​ന്‍റെ പ്രീ​ക്വ​ലു​മാ​യി​രി​ക്കും ഈ ​സി​രീ​സ്. അ​തീ​ന്ദ്രി​യ​മാ​യ ശ​ക്തി​ക​ള്‍ ല​ഭി​ക്കാ​നാ​യി തീ​വ്ര​മാ​യ കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ​ഹോ​ദ​രി​മാ​രാ​ണ് സി​രീ​സി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. ലോ​ക​ത്തി​ന്‍റെ ഭാ​വി​ക്ക് അ​പാ​യ​മു​ണ്ടാ​ക്കു​ന്ന ശ​ക്തി​ക​ള്‍​ക്ക് എ​തി​രേ നി​ല്‍​ക്കാ​നാ​ണ് അ​വ​ര്‍ പ​രി​ശ്ര​മി​ക്കു​ന്ന​ത്.  സി​രീ​സി​ന്‍റെ പ്രീ​മി​യ​ര്‍ തീ​യ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ത​ബു ഭാ​ഗ​ഭാ​ക്കാ​വു​ന്ന ര​ണ്ടാ​മ​ത്തെ ടെ​ലി​വി​ഷ​ന്‍ സി​രീ​സ് ആ​ണി​ത്. മീ​രാ നാ​യ​രു​ടെ എ ​സ്യൂ​ട്ട​ബി​ള്‍ ബോ​യ് ആ​ണ് അ​വ​രു​ടെ ആ​ദ്യ സി​രീ​സ്. ഈ ​വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ ബോ​ളി​വു​ഡ് ചി​ത്രം ക്രൂ ​ആ​ണ് ത​ബു​വി​ന്‍റേ​താ​യി ഏ​റ്റ​വു​മൊ​ടു​വി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ‌