ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്
നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. ഇതുസംബന്ധിച്ച് എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ട് നൽകി. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിന്മേൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. പരാതിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ നിയമപരമായ നടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ടിനി ടോം വ്യക്തിഅധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് അൻസിബ പോലീസിൽ പരാതി നൽകിയത്. ഇതിൽ പോലീസ് ആദ്യം പ്രാഥമിക പരിശോധന നടത്തി. തുടർന്ന് അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണിപ്പോൾ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
