ബൊമ്മനും ബെല്ലിക്കും സമ്മാനവുമായി സ്റ്റാലിൻ; ഒരുലക്ഷം രൂപ വീതം നൽകും

  1. Home
  2. Entertainment

ബൊമ്മനും ബെല്ലിക്കും സമ്മാനവുമായി സ്റ്റാലിൻ; ഒരുലക്ഷം രൂപ വീതം നൽകും

stalin


ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കർ പുരസ്കാരം നേടിയ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ അഭിനേതാക്കളായ ബൊമ്മനും ബെല്ലിക്കും ഒരുലക്ഷം രൂപ വീതം സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇവരെ കൂടാതെ തമിഴ്‌നാട്ടിൽ ഉടനീളം ആനക്കൊട്ടിലുകളിൽ ജോലി ചെയ്യുന്ന ആളുകൾക്കും ഒരു ലക്ഷം രൂപ വീതം സമ്മാനിക്കുമെന്നും ഇവർക്ക് താമസിക്കാൻ സൗകര്യപ്രദമായ സ്ഥലങ്ങൾ ഒരുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. 

ഗുനീത് മോംഗ നിർമ്മിച്ച ‘ദ് എലിഫന്റ് വിസ്പറേർസ്' എന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തിരിക്കുന്നത്. മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ 2019 ലെ ഓസ്കറിൽ ഗുനീത് മോംഗയുടെ ‘പീരിഡ് എൻഡ് ഓഫ് സെന്റെൻസ് എന്ന ഡോക്യുമെന്ററിക്കും പുരസ്‌കാരം ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിർമ്മിച്ച ഡോക്യുമെന്ററിയാണ് ദ എലിഫന്റ് വിസ്പറേഴ്സ്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും അഭേദ്യമായ ബന്ധമാണ് ഇതിന്റെ പ്രമേയം.