താരനിരയുമായി 'ധൂമകേതു' വരുന്നു; ഷൂട്ടിംഗ് പൂർത്തിയായി, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

  1. Home
  2. Entertainment

താരനിരയുമായി 'ധൂമകേതു' വരുന്നു; ഷൂട്ടിംഗ് പൂർത്തിയായി, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

dhoomakethu


'സൂക്ഷ്മദർശിനി'യുടെ വലിയ വിജയത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും വീണ്ടും ഒന്നിക്കുന്ന 'ധൂമകേതു'വിന്റെ ചിത്രീകരണം പൂർത്തിയായി. നിഖില വിമൽ, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, ഗണപതി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. 'നെയ്മർ' എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

സമീർ താഹിർ, ഷൈജു ഖാലിദ് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ജസ്റ്റിൻ വർഗ്ഗീസാണ് സംഗീതം. ജിന്റോ ജോർജ്ജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവന റിലീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

അതിവേഗത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.