സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത ഉൾപ്പെട്ട കമ്മറ്റി താഴെ പോയത്: അൻസിബ
ഒരുപാട് ആഗ്രഹത്തോടെയാണ് താൻ താര സംഘടനയായ അമ്മയില്‍ വന്നതെന്ന് നടി അൻസിബ. പ്രശ്‍നങ്ങള്‍ ഗുരുതരമായപ്പോഴാണ് അന്ന് മോഹൻലാല്‍ ഉള്‍പ്പെട്ട കമ്മിറ്റി പിരിച്ചു വിട്ടത്. അന്ന് കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നത് വലിയ ചോദ്യ ചിഹ്‍നം ആയിരുന്നു. അങ്ങനെയാണ് അഡ്‍ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. അന്ന് അഡ്ഹോക്ക് കമ്മറ്റി എടുത്ത ഏറ്റവും പ്രധാപെട്ട തീരുമാനം ആയിരുന്നു സഞ്ജീവിനി പദ്ധതി മുന്നോട്ട് കൊടുപോകുക എന്നത്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ആണ് ശ്വേത ഉൾപ്പെട്ട കമ്മറ്റി താഴെ പോയത്. അങ്ങനെ ഒരു കമ്മറ്റിയെ എങ്ങനെ തുടരാൻ അനുവദിക്കും എന്നും അൻസിബ ചോദിക്കുന്നു.
