ആരുമായും കോണ്‍ടാക്ട് കീപ്പ് ചെയ്തിട്ടില്ല; അതില്‍ ഞാന്‍ ഇത്തിരി പുറകിലാണ്; രേണുക

  1. Home
  2. Entertainment

ആരുമായും കോണ്‍ടാക്ട് കീപ്പ് ചെയ്തിട്ടില്ല; അതില്‍ ഞാന്‍ ഇത്തിരി പുറകിലാണ്; രേണുക

renuka


ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു രേണുക മേനോന്‍. പിന്നീട് സിനിമാ ജീവിതം അവസാനിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു രേണുക.  നമ്മള്‍ എന്ന ചിത്രത്തിലെ രാക്ഷസിയും സുഖമാണീ നിലാവ് എന്നൊക്കെയുള്ള പാട്ടിലൂടെ നാം നടിയെ ഓർക്കുന്നു. നമ്മള്‍, വര്‍ഗം തുടങ്ങി തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് രേണുക. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ നമ്മളിനെക്കുറിച്ചും ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകളുമൊക്കെ പങ്കുവെക്കുകയാണ് രേണുക. അന്ന് കൂടെ അഭിനയിച്ച ഭാവന, സിദ്ധാര്‍ത്ഥ് തുടങ്ങിയവരുമായൊന്നും തനിക്ക് ഇപ്പോള്‍ യാതൊരു കോണ്‍ടാക്ടുമില്ലെന്നാണ് രേണുക പറയുന്നത്.

''ആരുമായും സൗഹൃദം തുടര്‍ന്നിട്ടില്ല. അതു കഴിഞ്ഞിട്ടും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആരുമായും കോണ്‍ടാക്ട് കീപ്പ് ചെയ്തിട്ടില്ല. അതില്‍ ഞാന്‍ ഇത്തിരി പുറകിലാണ്. അത് എന്റെ ഭാഗത്തു നിന്നുമുള്ള തെറ്റായിരിക്കാം. അതുകഴിഞ്ഞും ഒരുപാട് സിനിമകള്‍ ചെയ്യുകയും ഒരുപാട് പേരുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യുകയും ചെയ്തു. പക്ഷെ അവര്‍ ആരുമാരുമായും കോണ്‍ടാക്ടില്ല. അങ്ങനെയൊരു ക്വാളിറ്റി തനിക്കില്ലെന്ന്  രേണുക പറയുന്നു. 

അന്ന് തനിക്കൊപ്പം അഭിനയിച്ച പൃഥ്വിരാജ്, ജയം രവി, ആര്യ, ഭാവന തുടങ്ങിയവരെല്ലാം ഇന്ന് വലിയ താരങ്ങളാണ്. സിദ്ധാര്‍ത്ഥ് നടനായും സംവിധായകനായും കയ്യടി നേടുന്നു. അന്ന് അവരുടെ വിജയങ്ങള്‍ കാണുമ്പോള്‍ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നാണ് രേണുക പറയുന്നത്.