കറുപ്പി'ലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍

  1. Home
  2. Entertainment

കറുപ്പി'ലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍

ilayaraja


സൂര്യ നായകനായ 'കറുപ്പ്' തിയറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. കാത്തിരിപ്പിന്റെ 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് സൂര്യയ്ക്ക് ഒരു തിയറ്റര്‍ ഹിറ്റ് ലഭിക്കുന്നത്. അതേസമയം, സിനിമയില്‍ സംഗീത സംവിധായകന്‍ ഇളയരാജയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായിരിക്കുകയാണ്. 'ഇളയരാജ കോപ്പിറൈറ്റ് വാങ്ങും' എന്ന ചിത്രത്തിലെ സംഭാഷണമാണ് വിവാദമായത്. രംഗം വിവാദമായതോടെ കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ക്ഷമാപണം നടത്തി.ഇളയരാജയെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്യുമെന്നും ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് പറഞ്ഞു. ഇളയരാജയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പരാമര്‍ശം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു.