ഒരു വശത്ത് കുഞ്ഞ് പിറന്നതിന്റെ സന്തോഷം, മറുവശത്ത് സ്ട്രസ്; മൂന്ന് മാസമായപ്പോൾ അദ്ദേഹത്തെ ഏൽപ്പിച്ച് ഷൂട്ടിന് പോയി; ദേവയാനി

കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയാണ് ദേവയാനി. സംവിധായകൻ രാജകുമാരനാണ് ദേവയാനിയുടെ ഭർത്താവ്. 2001 ലായിരുന്നു വിവാഹം. രണ്ട് പെൺമക്കളും ദമ്പതികൾക്ക് പിറന്നു. ഇനിയ കുമാരൻ, പ്രിയങ്ക കുമാരൻ എന്നിവരാണ് മക്കൾ. ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദേവയാനി. മക്കളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ നടി സംസാരിച്ചിട്ടുണ്ട്. ദേവയാനിയുടെ വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.
2006 ലാണ് മൂത്തമകൾ ഇനിയ പിറന്നത്. ഗർഭിണിയായിരുന്ന സമയത്ത് ഞാൻ വളരെ തിരക്കിലായിരുന്നു. കോലങ്ങൾ സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്നു. രണ്ട് പെൺമക്കളും പിറന്നത് കോലങ്ങളിന്റെ ഷൂട്ടിംഗ് സമയത്താണ്. ഇനിയ നേരത്തെ ജനിച്ചു. പ്രിമെച്വൂർ ബർത്തായിരുന്നു. വളരെ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്. ഇൻക്യുബേറ്ററിൽ വെച്ച് വളര ശ്രദ്ധയോടെ നോക്കേണ്ടി വന്നു. അവൾക്ക് മൂന്ന് കിലോ തൂക്കം വരുന്നത് വരെയും ഞാനും ഭർത്താവും ഏറെ ഭയന്നു. ഒരു വശത്ത് കുഞ്ഞ് പിറന്നതിന്റെ സന്തോഷം. മറുവശത്ത് വളരെ സ്ട്രസ് ആയിരുന്നു.
ഡോക്ടർമാരും നഴ്സുമാരും വളരെ സപ്പോർട്ടീവ് ആയിരുന്നു. നിങ്ങളുടെ മകൾ ഒരു ഫെറ്ററാണ്, ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞു. ഇപ്പോൾ മകളെ കണ്ടാൽ അങ്ങനെയിരുന്ന കുട്ടിയാണെന്ന് തോന്നുകയില്ലെന്നും ദേവയാനി പറയുന്നു. ഭർത്താവ് എല്ലാത്തിലും വളരെ സപ്പോർട്ട് ചെയ്തു. കുഞ്ഞ് ജനിച്ച് മൂന്ന് മാസത്തിന് ശേഷം ഷൂട്ടിംഗിന് പോയി. അപ്പോൾ അദ്ദേഹമാണ് കുഞ്ഞിനെ നോക്കിയതെന്നും ദേവയാനി പറയുന്നു. രണ്ട് പെൺമക്കളായത് കൊണ്ട് ഭയമില്ല. അവർ സ്ട്രോങ്ങാണ്. മൂത്തയാൾ അച്ഛനെ പോലെ ഇന്റലിജന്റാണ്. ഒരുപാട് വായിക്കും. പെട്ടെന്ന് മനസിലാക്കും. ഇളയ ആൾ എന്നെ പോലെയാണ്. വീട്ടുജോലികൾ ചെയ്യാനിഷ്ടമാണ്. വരയ്ക്കും. കലാപരമായി താൽപര്യങ്ങളുണ്ടെന്നും ദേവയാനി വ്യക്തമാക്കി.
അമ്മയെന്ന നിലയിൽ മക്കളുടെ ടീനേജ് കാലമാണ് തനിക്ക് വെല്ലുവിളി നിറഞ്ഞതെന്ന് ദേവയാനി പറയുന്നു. ചെറുപ്പത്തിൽ അവർ എന്ത് പറഞ്ഞാലും അനുസരിക്കും. അവർക്ക് നമ്മൾ വാങ്ങുന്ന ഡ്രസ് ധരിക്കും.ഇന്ന് മക്കൾക്ക് അവരുടേതായ അഭിപ്രായമുണ്ട്. ഒരുപാട് സംസാരിക്കും. ഒന്നിനെക്കുറിച്ചും ആലോചിക്കാതെ എല്ലാം എന്നോട് പങ്കുവെക്കും. ഞാൻ ചെറുപ്പത്തിൽ അങ്ങനെയായിരുന്നില്ല. അമ്മ എന്ത് കരുതുമെന്ന് ഭയക്കുമായിരുന്നു. അമ്മയെ ഞങ്ങൾ എന്തിനാണ് ഭയക്കുന്നതെന്ന് മക്കളെന്നോട് ചോദിക്കും. ഇന്നത്തെ തലമുറയെ താൻ മനസിലാക്കുന്നെന്നും ദേവയാനി വ്യക്തമാക്കി. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രാജകുമാരനെ വിവാഹം ചെയ്യുകയായിരുന്നു ദേവയാനി. കുടുംബവുമായി കുറച്ച് കാലം അകൽച്ചയുണ്ടായെങ്കിലും പിന്നീടിവർ ഒരുമിച്ചു.
അഭിനേത്രി എന്നതിനൊപ്പം സംവിധായികയുമാണ് ദേവയാനിയിന്ന്. നടി സംവിധാനം ചെയ്ത കൈകുട്ടെയ് റാണി എന്ന ഷോർട്ട് ഫിലിമിന് ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം ലഭിച്ചു. അഭിനയ രംഗത്തും ദേവയാനിയിന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്.