ധ്യാൻ ശ്രീനിവാസന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിൽ എത്തി

  1. Home
  2. Entertainment

ധ്യാൻ ശ്രീനിവാസന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിൽ എത്തി

s


ധ്യാൻ ശ്രീനിവാസൻ നായകനായി വന്ന ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മികച്ച അഭിപ്രായം ചിത്രത്തിന് നേടാനായിരുന്നു. നെറ്റ്ഫ്‌ലിക്‌സിലൂടെ ധ്യാനിന്റെ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിലെത്തിയിരിക്കുകയാണ് ഇപ്പോൾ.

നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ടോവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായി യുവതാരം സിജു വിത്സനും വേഷമിട്ട ചിത്രത്തിന്റെ താരനിരയിൽ സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ അൽ അമീൻ ഗ്യാങ്ങും ഭാഗമായിരുന്നു.