'ലൈഫ് ഈസ് കോളിങ്…'ധ്യാൻ ശ്രീനിവാസന്റെ 'മിനി ആൻഡ് കൂപ്പർ'; ടൈറ്റിൽ പോസ്റ്റർ പുറത്ത്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി 'മെയ്ഡ് ഇൻ ക്യാരവാൻ' എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന "മിനി ആൻഡ് കൂപ്പർ" എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മഞ്ജു വാര്യർ, സംഗീത് പ്രതാപ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, അജയ് വാസുദേവ്, ജിയോ ബേബി, നോബി മർക്കോസ്, കുട്ടി അഖിൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
'ശാന്തമീ രാത്രിയിൽ' എന്ന ചിത്രത്തിനു ശേഷം എ ഡബ്ല്യൂയു എ മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് നിർമ്മിക്കുന്ന ഈ ചിത്രം പൂർണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിക്കുന്നത്. അലിസ്റ്റൈർ ജോർജ് ജോൺ, ശാന്ത നീറ്റോ എന്നിവരാണ് സഹനിർമാതാക്കൾ.
സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനിൽ ആരംഭിക്കും. ഛായാഗ്രഹണം- ഷിജു എം ഭാസ്കർ, പ്രൊജക്റ്റ് ഡിസൈനർ- അനുകുട്ടൻ ഏറ്റുമാനൂർ, പി ആർ ഒ- എ എസ് ദിനേശ്.
