നായകനായി ദിലീപ്, സംവിധാനം ഷാജി കൈലാസിന്റെ മകൻ ജഗൻ; 'നീക്കം' ഫസ്റ്റ് ലുക്ക് പുറത്ത്

  1. Home
  2. Entertainment

നായകനായി ദിലീപ്, സംവിധാനം ഷാജി കൈലാസിന്റെ മകൻ ജഗൻ; 'നീക്കം' ഫസ്റ്റ് ലുക്ക് പുറത്ത്

neekkam


ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'നീക്കം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദിലീപിന്റെ കരിയറിലെ 152-ാമത് സിനിമയാണ് (D152). പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

പല ലെയറുകളുള്ള ഗൗരവമേറിയ ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന സൂചനയാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ഉർവ്വശി തിയേറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

വിബിൻ ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ദീപക് ദേവാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും സൂരജ് ഇ.എസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന 'നീക്കം' ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ്.